എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ (IUCDS) വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തെ ബേസിക് കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി കോഴ്‌സിലേക്കും, ഡിപ്ലോമ ഇന്‍ പാലിയേറ്റീവ് കെയര്‍ കോഴ്‌സിലേക്കും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇമെയില്‍- [email protected], 8547165178
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ്, ആനിമേഷന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈനിംഗ്, പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം, എംഎസ്‌സി മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജെനറ്റിക് എന്‍ജിനീയറിംഗ്, എംഎ സംസ്‌കൃത സ്‌പെഷല്‍ റിവൈസ്ഡ്, പ്രീവൈസ്ഡ്-ന്യായ, സാഹിത്യ വേദാന്ത, വ്യകാരണ, എംഎസ്‌സി ഇലക്ട്രോണിക്‌സ്, എംറ്റിറ്റിഎം, മാസ്റ്റര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ഒന്‍പതു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ് പരിശോധനയ്ക്കും ഓഗസ്റ്റ് 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിഎ മ്യൂസിക് (വയലിന്‍-കോംപ്ലിമെന്ററി), മ്യൂസിക് (മൃദംഗം) (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30, ഓഗസ്റ്റ് ആറ് എന്നീ തിയതികളിലായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎ കഥകളി സംഗീതം (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിനഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 31ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ യുണിറ്ററി എല്‍എല്‍ബി 2023 അഡ്മിഷന്‍ പരാജയപ്പെട്ടവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 11 വരെയും സൂ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.
എംജി സര്‍വകലാശാലയില്‍ തൊഴിലധിഷ്ഠിത യോഗാ കോഴ്‌സുകള്‍
എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി (CYN) നടത്തുന്ന തൊഴിലധിഷ്ഠിത യോഗ, നാച്ചുറോപ്പതി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ പുതിയ മുന്‍ഗണനാ മേഖലയായ വയോജന ക്ഷേമ വകുപ്പില്‍ മികച്ച തൊഴില്‍ സാധ്യതകളുള്ള എംഎസ്‌സി യോഗ ആന്‍ഡ് ജെറിയാട്രിക് കൗണ്‍സിലിങ് പ്രോഗ്രാം, പിജി ഡിപ്ലോമ ഇന്‍ യോഗ, ഡിപ്ലോമ ഇന്‍ യോഗ ആന്‍ഡ് നാചുറല്‍ ലിവിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അഡ്മിഷന്‍ നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഓഫ് ലൈനായും മറ്റ് ദിവസങ്ങളില്‍ ഓണ്‍ലൈനായുമാണ് ക്ലാസ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് mgu.ac.in 9786003794, 9497122390, 8848066769





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions