പാലാ: പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന ഫുള്‍ടൈം കോഴ്സ് 29 ന് ആരംഭിക്കും.
ഈ കോഴ്സിലേക്ക് സ്കോളര്‍ഷിപ്പോടു കൂടി ഇപ്പോള്‍ പ്രവേശനം നേടാം. 2026 പ്രിലിമിനറി വിജയിച്ചവര്‍ക്കുളള മെയിന്‍സ് പരിശീലനം മുന്‍ വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് നേടിയവരുടെ സഹകരണത്തോടെയാണ് ആരംഭിക്കുന്ന്ത്. പ്രിലിമിനറിക്ക് തുടര്‍പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക പരിശീലനപദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് തുടര്‍ന്ന് പരിശീലനം നേടാം. കോളജ് വിദ്യാര്‍ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ആഡ് ഓണ്‍ കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുളള ഫൗണ്ടേഷന് കോഴ്സിലേക്കും പ്രവേശനം തുടരുന്നു. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ജൂലൈയില്‍ ക്ലാസുകള്‍ ആരംഭിക്കും. അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുളള ഓണ്‍ലൈന്‍ ബ്ലൂമിംഗ് മൈന്‍ഡ്സ് കോഴ്സിലേക്കും ഒന്‍പതാം ക്ലാസുകാര്‍ക്കുളള ഓണ്‍ലൈന്‍ ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം വൈകുന്നേരം 7.30ന് ഓണ്‍ലൈനായി ക്ലാസുകള്‍ ലഭ്യമാക്കും. ബ്ലൂമിംഗ് മൈന്‍ഡ്സ് 22നും ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് 26നും ആരംഭിക്കും. 9539381100





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions