കാലിക്കട്ട് സർവകലാശാലയുടെ 2026 - 27 അധ്യയന വർഷത്തെ അഫ്‌സൽ - ഉൽ - ഉലമ (പ്രിലിമിനറി ) പ്രോഗ്രാം പ്രവേശനത്തിനുള്ള അവസാന തിയതി സെപ്റ്റംബർ 11 വരേയ്ക്ക് നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് കോളജുമായി ബന്ധപ്പെടേണ്ടതാണ്. ഇതുവരെ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണ്. ലേറ്റ് രജിസ്‌ട്രേഷൻ ഫീസ്: എസ്‌സി / എസ്ടി - 570 രൂപ, മറ്റുള്ളവർ - 870 രൂപ. ഫോൺ: 0494 2407016, 2407017, 2660600.
എംബിഎ സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ 2026 - 27 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 ശതമാനം മാർക്ക് (എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവ്.) നേടിയവർക്ക് സെപ്റ്റംബർ 13 വരെ പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട് (സംവരണ വിഭാഗക്കാർ കമ്യുണിറ്റി സർട്ടിഫിക്കറ്റ്), യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 14-ന് വൈകീട്ട് നാലിന് മുൻപായി കരിമ്പനപ്പാലത്തുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ: 6282478437, 9497835992.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ കാമ്പസിൽ പ്രവർത്തിക്കുന്ന സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) 2026 അധ്യയന വർഷത്തെ ബിഎസ്‌സി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എസ്ടി വിഭാഗം ), എംസിഎ ഈവനിംഗ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളതും അല്ലാത്തതുമായ താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ മൂന്നിന് രാവിലെ പത്തിന് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സിസിഎസ്ഐടിയിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ: 8848442576, 9446961885.
സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, എംസിഎ പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. ഫോൺ: 9447525716, 9946205735.
സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, ബിഎസ്‌സി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) പ്രോഗ്രാമുകൾക്ക് ജനറൽ, സംവരണ സീറ്റൊഴിവുണ്ട്. ഫോൺ: 9995450927, 9539682200.
അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിവോക് (സിയുഎഫ്‌വൈവിപി - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷാ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് സെപ്റ്റംബർ രണ്ട് മുതൽ പത്ത് വരെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഏഴ് വരെയും അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിവോക് (സിബിസിഎസ്എസ് - വി - യുജി) ( 2022, 2023, 2024 പ്രവേശനം) നവംബർ 2026, (2020, 2021 പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 210 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് ഏഴ് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (2023, 2024 പ്രവേശനം) മാർച്ച് 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ ഹിന്ദി (എസ്ഡിഇ - സിബിസിഎസ്എസ് - 2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (സിബിസിഎസ്എസ് - പിജി - 2022 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions