ഡിസംബര്‍ 11 മുതല്‍ നടക്കുന്ന മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷാ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎഡ് (സ്‌പെഷല്‍ എജ്യൂക്കേഷന്‍-ലേണിംഗ് ഡിസെബിലിറ്റി) (2025 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ ഡിസംബര്‍ രണ്ടു മുതല്‍ നടക്കും. നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബിഎ മ്യൂസിക്ക് ആന്‍ഡ് വോക്കല്‍ (സിബിസിഎസ്) (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എംബിഎ (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍) ജൂണ്‍ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം
സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിന് നടക്കും. പ്രിലിമിനറി ഇലക്ടറല്‍ റോള്‍ ഇന്നു സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions