കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍, സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള 2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ബി​എ (ഫു​ൾ ടൈം / ​പാ​ർ​ട്ട് ടൈം) ​പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് KMAT SESSION 2 യോ​ഗ്യ​ത നേ​ടി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ജൂ​ൺ 27ന് ​വൈ​കീ​ട്ട് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് - 1020 രൂ​പ ( എ​സ്‌​സി / എ​സ്ടി - 350 രൂ​പ). KMAT 2026, CMAT 2026, CAT 2025 എ​ന്നീ സ്കോ​റു​ക​ളി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ സ്കോ​റു​ക​ള്‍ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്താം. ഇ​ത് രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ പ​രി​ഗ​ണി​ക്കി​ല്ല. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‍‍​മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബി​രു​ദ യോ​ഗ്യ​ത മാ​ര്‍​ക്ക് ലി​സ്റ്റ് / ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ ഒ​റി​ജി​ന​ല്‍ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ ഫീ​സ​ട​ച്ച​തി​നു ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. പ്ര​ന്‍റ്ഔ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ര്‍​ണ​മാ​കൂ. പ്രി​ന്‍റ്ഔ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ണ്‍: 0494 2407017, 2407363.

 അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണം വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല പി.​ടി. ഉ​ഷാ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

 അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം നാ​ളെ ആ​ഘോ​ഷി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ ഇ.​എം.​എ​സ്. സെ​മി​നാ​ർ കോം​പ്ല​ക്‌​സ്, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യാ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി. രാ​വി​ലെ പ​ത്തി​ന് വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളെ ആ​ദ​രി​ക്കും.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, എ​എ​ഫ്‌​യു, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ​ഫ്പി, വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി - 2014, 2015, 2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ സ്‌​പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (FYIP - സി​ബി​സി​എ​സ്എ​സ് - 2025 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ ര​ണ്ട് വ​രെ​യും 255 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ൺ 23 മു​ത​ൽ ല​ഭ്യ​മാ​കും.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സൈ​ക്കോ​ള​ജി ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - പി​ജി - 2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, മാ​സ്റ്റ​ർ ഓ​ഫ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ - പി​ജി - എ​സ്ഡി​ഇ - 2022, 2023 പ്ര​വേ​ശ​നം) എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ഓ​ൺ​ലൈ​ൻ യു​ജി - പി​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം (സി​ഡി​ഒ​ഇ) 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഓ​ഗ​സ്റ്റ് സെ​ക്ഷ​നി​ലേ​ക്കു​ള്ള വി​വി​ധ യു​ജി - പി​ജി ഓ​ൺ​ലൈ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഉ​ട​ൻ പ്ര​വേ​ശ​നം തു​ട​ങ്ങും. ബി​എ ഹി​സ്റ്റ​റി (ഹോ​ണേ​ഴ്‌​സ്), ബി​എ സോ​ഷ്യോ​ള​ജി (ഹോ​ണേ​ഴ്‌​സ്) എ​ന്നീ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ ഹി​സ്റ്റ​റി, എം​എ എ​ക്ക​ണോ​മി​ക്സ്, എം​എ സോ​ഷ്യോ​ള​ജി എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സി​ഡി​ഒ​ഇ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഇ​പ്പോ​ള്‍ ആ​രം​ഭി​ക്കു​ന്ന യു​ജി - പി​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്കു പു​റ​മേ യു​ജി​സി അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ക്കും.
യു​ജി​സി അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള ഈ ​പ്രോ​ഗ്രാ​മു​ക​ൾ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന റ​ഗു​ല​ർ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് തു​ല്യ​ത​യു​ള്ള​താ​ണ്. വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്കും പ്ര​വേ​ശ​നം നേ​ടാം. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും പ​ഠി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഓ​ൺ​ലൈ​ൻ പ്രോ​ഗ്രാ​മു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ്രാ​യ​പ​രി​ധി​യി​ല്ല. റ​ഗു​ല​ര്‍ കോ​ഴ്സ് പ​ഠി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ളി​ലേ​ക്കും തി​രി​ച്ചും മാ​റാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. നി​ല​വി​ല്‍ റ​ഗു​ല​ര്‍ കോ​ഴ്സ് പ​ഠി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നോ​ടൊ​പ്പം മ​റ്റൊ​രു പ്രോ​ഗ്രാ​മി​ന് ഓ​ണ്‍​ലൈ​നാ​യി പ​ഠ​നം ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ട്. എ​സ്‌​സി / എ​സ്ടി/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. ഫീ​സി​ള​വി​ന് ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഇ-​ഗ്രാ​ന്‍റ​സ് പോ​ർ​ട്ട​ൽ വ​ഴി​യും അ​പേ​ക്ഷി​ക്ക​ണം. ഓ​രോ പ്രോ​ഗ്രാ​മും ര​ണ്ട് സ്‌​കീ​മി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ഉ​ചി​ത​മാ​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സി​ഡി​ഒ​ഇ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും https://cdoe.uoc.ac.in/ . ഫോ​ണ്‍ : 0494 2407356, 2660600, ഇ-​മെ​യി​ല്‍: [email protected].