കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഇൻ സ്‌പേഷ്യൽ പ്ലാനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്പതിന് വൈകുന്നേരം അഞ്ചു വരെ നീട്ടി. കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയ നിവരണത്തിന് 0497-2766388, 0497-2715227 എന്ന ഫോൺനമ്പറിലൊ, [email protected] എന്ന ഇ-മെയിൽ മുഖാന്തിരമോ ബന്ധപ്പെടാം.

ഓറിയന്‍റേഷൻ പരിപാടി നടത്തി

തലശേരി: കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാന്പസ്- മോളിക്യുലർ ബയോളജി പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ പിജി വിദ്യാർഥികൾക്കായി ഗവേഷണ-കരിയർ സാധ്യതകളെക്കുറിച്ച് ഓറിയന്‍റേഷൻ പരിപാടി നടത്തി. ആദ്യ സെഷനിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിലെ സയന്‍റിസ്റ്റ് ഡോ. ഷബീഷ് ബാലൻ പങ്കെടുത്തു. ന്യൂറോസയൻസ് ഗവേഷണത്തിന്‍റെ വിവിധ മേഖലകൾ, മസ്തിഷ്കവും പെരുമാറ്റവും തമ്മിലുള്ള ബന്ധം, ഗവേഷണ രംഗത്തെ കരിയർ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു. രണ്ടാം സെഷനിൽ കേരള സ്റ്റേറ്റ് റിസോഴ്സ് സെന്‍റർ ഫാക്കൽറ്റി അംഗവും ജൂനിയർ ചേംബർ ഇന്‍റർനാഷണലിന്‍റെ നാഷണൽ ട്രെയിനറുമായ ശ്രീനി പള്ളിയത്ത് പങ്കെടുത്തു. മോളിക്യുലർ ബയോളജി വിഭാഗം മേധാവി ഡോ. സൂരജ് എം. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. അനുപമ, ഡോ. ജി. അരുൺകുമാർ, ഡോ. സനീഷ് സത്യൻ എന്നിവർ പ്രസംഗിച്ചു.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പിജിഡിഎൽഡി - റഗുലർ / സപ്ലിമെന്‍ററി), നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 19 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

 പരീക്ഷ വിജ്ഞാപനം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ. (2025 അഡ്മിഷൻ - റഗുലർ / 2023 & 2024 അഡ്മിഷൻ-സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) നവംബർ 2026 പരീക്ഷകൾക്ക് 2026 ഒക്ടോബർ 14 മുതൽ 2026 ഒക്ടോബർ 19 വരെ പിഴയില്ലാതെയും 23 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.