എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ ബിടെക് (2014 സ്കീം - 2014 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂൺ 24 മുതൽ ജൂലൈ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ എംഎ. ഹിന്ദി (CBCSS - 2020 പ്രവേശനം) സെപ്റ്റംബർ 2024, മൂന്നാം സെമസ്റ്റർ എം.എസ് സി- ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ജിയോളജി, സുവോളജി (CBCSS - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 23 മുതൽ ജൂലൈ 03 വരെ അപേക്ഷിക്കാം.
അധ്യാപക-വിദ്യാര്‍ഥി വിവരങ്ങള്‍ എളുപ്പത്തിലറിയാന്‍ എസ്ആര്‍എസി
തേഞ്ഞിപ്പലം: കോളജ് പോര്‍ട്ടലില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാവുന്ന എസ്ആര്‍എസി (സെമസ്റ്റര്‍ വൈസ് റിട്ടേണ്‍ ഓഫ് അഫിലിയേറ്റഡ് കോളജസ്) സംവിധാനം ഉള്‍പ്പെടുത്തി. ഓരോ ആറുമാസത്തിലും കോളജുകളിലെ വിദ്യാര്‍ഥികളുടെ കണക്കുകള്‍, അധ്യാപകരുടെ വിവരങ്ങള്‍ എന്നിവ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അധ്യാപകരുടെ വര്‍ക്ക് ലോഡ്, സ്ഥാനക്കയറ്റം എന്നിവയെല്ലാം നിശ്ചയിക്കുന്നത് ഇവയുടെ അടിസ്ഥാനത്തിലാണ്. സങ്കീര്‍ണമായ എഴുതിതയാറാക്കുന്ന ഫയല്‍ ജോലികള്‍ ഓണ്‍ലൈനിലാകുന്നത് കോളജുകള്‍ക്ക് ഗുണം ചെയ്യും. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്റര്‍ വിഭാഗം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. സി.ഡി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ബിരുദ പ്രവേശനം 2026; ഒന്നാം അലോട്ട്മെന്റ് പ്രസിദീകരിച്ചു
കാലിക്കട്ട് സര്‍വകലാശാല 2026 - 27 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂൺ 24-ന് വൈകുന്നേരം അഞ്ചിനുള്ളില്‍ എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്യേണ്ടതാണ്.
എംഎ ഡെവലപ്മെന്റ് സ്റ്റഡീസ്, ഇന്റഗ്രേറ്റഡ് എംടിഎ, എംഎ. മ്യൂസിക് ജൂൺ 26 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലയുടെ 2026 - 27 അധ്യയന വര്‍ഷത്തെ എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് (2023 പ്രവേശനം ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിന് ശേഷം വിദ്യാർഥികൾ എക്സിറ്റ് ആവുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിനായി), ഇന്റഗ്രേറ്റഡ് എംടിഎ, എംഎ. മ്യൂസിക് പ്രോഗ്രാമുകൾക്ക് ജൂൺ 26-ന് രാവിലെ 10.00 മണി വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions