എംജി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ നടത്തുന്ന ആറുമാസത്തെ അഡ്വാന്‍സ്ഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അനാലിസിസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ് സി ബിരുദധാരികളെ അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറി സ്‌പെഷ്യലിസ്റ്റുകളാക്കാന്‍ ലക്ഷ്യമിട്ടുള്ള കോഴ്‌സില്‍ അത്യാധുനിക ഉപകരണങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. ഫുഡ്, ഫാര്‍മ, എന്‍വയോണ്‍മെന്റല്‍ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കോഴ്‌സിന് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ആകെ 16 സീറ്റുകളാണുള്ളത്. കോഴ്‌സ് ഫീസ്: 60,000 രൂപ. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും. 9447491686.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ ബിഎസ് സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ ജൂണ്‍ 17 മുതല്‍ നടക്കും.

പ്രോജക്റ്റ് ഇവാലുവേഷന്‍

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റ്ഡ് എംഎസ് സി ഇന്‍ ബേസിക് സയന്‍സ് (സ്റ്റാറ്റിസ്റ്റിക്‌സ് 2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി) ഏപ്രില്‍ 2026 മൈനര്‍ പ്രോജക്റ്റ് ഇവാലുവേഷന്‍ പരീക്ഷ 25ന് മാല്യങ്കര എസ്എന്‍എം കോളജില്‍ നടക്കും.