എംജി സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന വിവിധ ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏഴു ദിവസം മുതല്‍ മൂന്നു മാസം വരെയാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം. മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിജിസിഎയുടെ സ്‌മോള്‍ ക്ലാസ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും ഡ്രോണും സൗജന്യമായി ലഭിക്കുന്നതാണ്. നവംബര്‍ മാസത്തെ അഡ്മിഷനായി 18നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ses.mgu.ac.in 6282448585

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംപിഇഎസ് (ദ്വിവത്സര പ്രോഗ്രാം-2026 അഡ്മിഷന്‍ റെഗുലര്‍, 2025 ഇംപ്രൂവ്‌മെന്റ്, 2023-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ 11 മുതല്‍ നടക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ബിപിഇഎഡ് (2026 അഡ്മിഷന്‍ റെഗുലര്‍, 2023-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ ഏഴു മുതല്‍ നടക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ എംആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ തിസിസ് (2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2013-2016 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014-2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2026 പരീക്ഷകള്‍ 20ന് നടക്കും.

നവംബര്‍ 25 മുതല്‍ നടത്താനിരുന്ന എഴാം സെമസ്റ്റര്‍ ബിപിഇഎസ് (നാലു വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2023 അഡ്മിഷന്‍ റെഗുലര്‍, 2019-2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ ജനുവരി എട്ടു മുതല്‍ നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എംഎ ഫിലോസഫി (സിഎസ്എസ്) (പ്രൈറ്റ് രജിസ്‌ട്രേഷന്‍-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎ (സിഎസ്എസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അവസാന വര്‍ഷ ബിഫാം (അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) (2016ന് മുമ്പുള്ള അഡ്മിഷനുകള്‍) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.