കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പ് നടത്തുന്ന എംഎസ്‌സി എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏറെ ജോലിസാധ്യതയുള്ള ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9946349800.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ്‌ എംപിഇഎസ്(സിബിസിഎസ്എസ്- സപ്ലിമെന്‍ററി - 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾ ജൂൺ എട്ടിന് ആരംഭിക്കുന്ന വിധത്തിൽ വിജ്ഞാപനം ചെയ്തു. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ 2025 അഡ്മിഷൻ/ സപ്ലിമെന്‍ററി 2022 - 2024 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 2715264.

പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു

28.05.2026ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 29.05.2026ലേക്ക് മാറ്റി പുനഃക്രമീകരിച്ചിരി ക്കുന്നു. പരീക്ഷാ സമയത്തിൽ മാറ്റമുണ്ടാകുന്നതല്ല.
25.05.2026ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ത്രിവൽസര എൽഎൽബി ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷകൾ, 29.06.2026ന് ആരംഭിക്കുന്നവിധം പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.