കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ 2027 - 28, 2028 - 29 അധ്യയന വർഷങ്ങളിൽ പുതിയ കോളജുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും നിർദ്ദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷകൾ പിഴ കൂടാതെ 2026 ഒക്ടോബർ 31 വരെയും പിഴയോടുകൂടി 2026 ഡിസംബർ 31 വരയെും സ്വീകരിക്കും. അപേക്ഷ ഫോമിന്‍റെ നിർദ്ദിഷ്ട മാതൃക, ഫീ ഘടന തുടങ്ങിയ വിശദ വിവരങ്ങൾ സിഡിസി വെബ്സൈറ്റിൽ ( cdc.uo.ac.in) ലഭ്യമാണ്. ഫോൺ: 0494 240 7112.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2011 സ്‌കീം - 2016 പ്രവേശനം) ആറ്, പത്ത് സെമസ്റ്റർ സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ 16നും നാല്, എട്ട് സെമസ്റ്റർ സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ 27-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്.
പരീക്ഷാഅപേക്ഷ
ഇന്‍റർ കോളേജിയേറ്റ് / ഇന്‍റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ വഴി അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നേടിയവർക്കുള്ള മൂന്നാം സെമസ്റ്റർ (സിയുഎഫ്‌വൈയുജിപി) നവംബർ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും നാല് / അഞ്ച് സെമസ്റ്ററുകളിലേക്ക് പുനഃ പ്രവേശനം നേടിയവർക്കുള്ള മൂന്നാം സെമസ്റ്റർ (സിയുഎഫ്‌വൈയുജിപി) നവംബർ 2025 ഡെഫിഷ്യൻസ് റഗുലർ പരീക്ഷകൾക്കും സെപ്റ്റംബർ 22 മുതൽ 24 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംആർക് സസ്‌റ്റൈനബിൾ ആർകിടെക്ച്ചർ (2025 പ്രവേശനം) ജൂലൈ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions