എംജി സര്‍വകലാശാലാ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ പാലിയേറ്റീവ് പരിചരണ ഡിപ്ലോമ, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകളും ആശുപത്രി പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭ്യമാണ്. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ക്ലാസുകള്‍ 15ന് ആരംഭിക്കും. ഇ മെയില്‍: [email protected], 8891391580, 9946299965, 8547165178.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനര്‍മൂല്യനിര്‍ണയം
യു ജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2022 അഡ്മിഷന്‍) അന്തിമ റാങ്ക്, പൊസിഷന്‍ തയാറാക്കുന്നതിനായി ഒന്ന് മുതല്‍ ആറു വരെ സെമസ്റ്ററുകളില്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാത്ത വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കുവാനായി 29നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. അതിനുശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ അന്തിമ റാങ്ക്, പൊസിഷന്‍ തയാറാക്കുന്നതിനായി പരിഗണിക്കുന്നതല്ല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions