കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. വിജിത്തിന്‍റെ കീഴിൽ കേന്ദ്ര സർക്കാരിന്‍റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) PM-ECRG പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലയളവ്: മൂന്ന് വർഷം അല്ലെങ്കിൽ പ്രോജക്ട് പൂർത്തിയാകുന്നതുവരെ. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്‌, ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497720572.

ഓഫീസ് അറ്റൻഡന്‍റ് അഭിമുഖം മാറ്റിവച്ചു

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്‍റ് (താത്കാലികം -ദിവസ വേതനടിസ്ഥാനം ) തസ്തികയിലേക്ക് 15 ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചു.

ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9744050979 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

എംഎസ്‌സി എൻവയോൺമെന്‍റൽ സയൻസ് കോഴ്സിൽ സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം.എസ്‌സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 സെപ്തംബർ 10 രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.