അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 16 വരെയും സൂപ്പര്‍ ഫൈനോടുകൂടി 17 വരെയും അപേക്ഷ സ്വീകരിക്കും.

 അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബികോം, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ, ബികോം, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 16 വരെയും സൂപ്പര്‍ ഫൈനോടുകൂടി 17 വരെയും അപേക്ഷ സ്വീകരിക്കും.

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) എട്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 23 വരെയും സൂപ്പര്‍ ഫൈനോടുകൂടി 24 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മോഡല്‍-3 (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎഫ്എ (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മെയ് 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ തൃപ്പുണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി, എംകോം,എംഎ, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) അഫിലിയേറ്റ്ഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎല്‍ഐഎസ്‌സി (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) അഫിലിയേറ്റ്ഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎല്‍ഐഎസ്.സി, എംഎഫ്എ (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷകള്‍ ജൂലൈ 6 മുതല്‍ നടക്കും.