രണ്ടാം വര്ഷ എംഎസ്സി മെഡിക്കല് മൈക്രോബയോളജി (2024 അഡ്മിഷന് റെഗുലര്, 2022, 2023 അഡ്മിഷനുകള് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്സ് പരീക്ഷകള് സെപ്റ്റംബര് ഒന്നു മുതല് നടക്കും. 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 18 വരെയും സൂപ്പര് ഫൈനോടെ 19 വരെയും അപേക്ഷ സമര്പ്പിക്കാം.
പരീക്ഷാഫലം
ആറാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് മാസ്റ്റര് ഓഫ് കംപ്യൂട്ടര് അപ്ലിക്കേഷന്സ് (2023 അഡ്മിഷന് റെഗുലര്, 2020 മുതല് 2022 അഡ്മിഷനുകള് സപ്ലിമെന്ററി) ഏപ്രില് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
പ്രക്ടിക്കല്
കഴിഞ്ഞ 31ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര് എംഎ കഥകളി സംഗീതം (സിഎസ്എസ്) (2025 അഡ്മിഷന് റെഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷകള് ആറിലേക്ക് പുനഃക്രമീകരിച്ചു.
ഇന്നലെ തൃപ്പുണിത്തുറ ആര് എല് വി കോളജില് നടത്താനിരുന്ന രണ്ടാം സെമസ്റ്റര് ബിഎ മ്യൂസിക് വോക്കല് (സിബിസിഎസ്) (2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്) മാര്ച്ച് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷ ആറിലേക്ക് മാറ്റി പുനഃക്രമീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions