എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഒഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ജിയോളജി വിഭാഗത്തില്‍ കോഴ്സ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സംഘടിപ്പിക്കും. ജിയോളജിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും 15 വര്‍ഷത്തെ അധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 13ന് രാവിലെ 11.30ന് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചേമ്പറിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 10നു ഹാജരാകണം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എജ്യുക്കേഷന്‍ -ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (സിഎസ്എസ്) (2025 അഡ്മിഷന് റെഗുലര്‍, 2021-2023 അഡ്മിഷന് മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംകോം പ്രൈവറ്റ് രജിസ്ട്രേഷന് (2024 അഡ്മിഷന് ഇംപ്രുവ്മെന്റ്, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions