കാലിക്കട്ട് സർവകലാശാല എന്‍ജിനീയറിംഗ് കോളജിൽ (ഐഇടി.) ഇഇഇ, ഇസിഇ, പിടി, സിഎസ്ഇ. വിഭാഗങ്ങളിലായി കരാറടിസ്ഥാനത്തിലുള്ള അസി. പ്രഫസർ (ഹയർ ഗ്രേഡ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എംടെക്കും അഞ്ച് വർഷത്തെ അധ്യാപന പരിചയത്തോടുകൂടിയ പിഎച്ച്ഡിയും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
സ്ക്രീനിംഗ് ടെസ്റ്റ്
കാലിക്കട്ട് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റന്‍ഡന്‍ഡ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് ഒക്ടോബർ 22-ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
അക്കാദമിക്ക് കൗൺസിൽ യോഗം
കാലിക്കട്ട് സർവകലാശാല അക്കാദമിക്ക് കൗൺസിൽ യോഗം ഒക്ടോബർ 31-ന് രാവിലെ 10.00 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംബിഎ. ഇന്റർനാഷണൽ ഫിനാൻസ് ( 2024, 2025 പ്രവേശനം ), എംബിഎ. ഹെൽത് കെയർ മാനേജ്മെന്റ് ( 2022, 2024, 2025 പ്രവേശനം ) ജൂലൈ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംഎസ് സി. ബയോടെക്നോളജി (സിസിഎസ്എസ്. - 2024 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിടെക്. (2024 സ്കീം - 2024, 2025 പ്രവേശനം, 2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions