ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കe​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ അ​സി​സ്റ്റ​ൻ​റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റ് / പി.​എ​ച്.​ഡി ആ​ണ് യോ​ഗ്യ​ത. താ​ൽ​പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 22 ന് ​രാ​വി​ലെ 10.30 നു ​ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് വ​കു​പ്പു മേ​ധാ​വി മു​ൻ​പാ​കെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 0497-2782441 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ. /എം.​എ​സ്.​സി. /എം.​സി.​എ. /എം.​എ​ൽ.​ഐ.​എ​സ്.​സി. /എ​ൽ.​എ​ൽ.​എം /എം.​ബി.​എ. /എം.​പി.​ഇ.​എ​സ്. ( സി ​ബി സി ​എ​സ് എ​സ്- റ​ഗു​ല​ർ - 2025 അ​ഡ്‌​മി​ഷ​ൻ / സ​പ്പ്ളി​മെ​ന്‍റ​റി - 2024 & 2023 അ​ഡ്‌​മി​ഷ​ൻ), ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ് & നാ​നോ​ടെ​ക്നോ​ള​ജി), എം.​എ​സ്.​സി കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ് & നാ​നോ​ടെ​ക്നോ​ള​ജി) (ജോ​യി​ൻ​റ് സി ​എ​സ് എ​സ് -റെ​ഗു​ല​ർ/​സ​പ്പ്ളി​മെ​ന്‍റ​റി), മെ​യ് 2026 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ന​വം​ബ​ർ 02 വൈ​കു​ന്നേ​രം 5 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു

ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി ​എ എ​ൽ എ​ൽ ബി (​റെ​ഗു​ല​ർ 2025 അ​ഡ്മി​ഷ​ൻ/2023- 2024 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി)/ ബി ​എ എ​ൽ എ​ൽ ബി (2016 - 2022 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി മെ​യ് 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 02 വൈ​കു​ന്നേ​രം 5 മ​ണി​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും

ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

2026 ഒ​ക്ടോ​ബ​ർ 29 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ഫ് വൈ ​യു ജി ​പി (2024 അ​ഡ്മി​ഷ​ൻ -റെ​ഗു​ല​ർ ) ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു .

ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ന​വം. അ​ഞ്ചു മു​ത​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം (എ​ഫ് വൈ ​യു ജി ​പി പാ​റ്റേ​ൺ- 2025 അ​ഡ്മി​ഷ​ൻ - റെ​ഗു​ല​ർ/ 2024 അ​ഡ്മി​ഷ​ൻ - സ​പ്ലി​മെ​ന്റ​റി /ഇ​മ്പ്രൂ​വ്മെ​ന്റ് ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ, ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ബി ​എ / ബി ​കോം /ബി​ബി​എ ബി​രു​ദ സ​പ്ലി​മെ​ന്റ​റി (2020 മു​ത​ൽ 2023 വ​രെ അ​ഡ്മി​ഷ​ൻ​സ്) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ എ​ന്നി​വ ന​വം​ബ​ർ 05 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ടൈം ​ടേ​ബി​ളു​ക​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പ​ണം

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റ​ഗു​ല​ർ - 2025 പ്ര​വേ​ശ​നം/ സ​പ്ലി​മെ​ന്റ​റി - 2022, 2023 & 2024 പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2026 സെ​ഷ​ൻ, ഇ​ന്റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്റ് ചോ​ദ്യ​ങ്ങ​ളും ക​വ​റിം​ഗ് ഷീ​റ്റും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ, Academics - Private Registration - Assignment ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ഈ ​ലി​ങ്ക് വ​ഴി ഓ​ൺ‌​ലൈ​ൻ ആ​യി ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റിം​ഗ് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​സൈ​ൻ​മെ​ന്‍റി​നൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
അ​സൈ​ൻ​മെ​ന്‍റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ന​വം​ബ​ർ 02 വൈ​കു​ന്നേ​രം 4 വ​രെ സ​ർ​വ്വ​ക​ലാ​ശാ​ല താ​വ​ക്ക​ര ക്യാം​പ​സി​ലെ സ്റ്റു​ഡ​ന്റ്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോ​ങ്ങ് ലേ​ണി​ങ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഏ​പ്രി​ൽ 2026 സെ​ഷ​ൻ പ​രീ​ക്ഷ​യി​ലെ അ​ത​ത് പേ​പ്പ​റു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.