ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ഡോ.​പി.​കെ രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു പാ​ർ​ട്ട് ടൈം ​അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​റു​ടെ (സം​സ്‌​കൃ​തം) ഒ​ഴി​വു​ണ്ട്. യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​ക​ൾ ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 16ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് മ​ല​യാ​ളം വ​കു​പ്പി​ൽ വ​ച്ച് ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9400887801 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക .

കോ​ളേ​ജ് മാ​റ്റം വ​ഴി ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ പ്ര​വേ​ശ​നം

ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ലെ അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സി​ന്‍റെ 3, 5 സെ​മ​സ്റ്റ​റു​ക​ളി​ലെ നി​ല​വി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. https://admissions.kannuruniversity.ac.in/certificateportal എ​ന്ന ലി​ങ്കി​ലൂ​ടെ കോ​ളേ​ജ് മാ​റ്റം വ​ഴി പ​ഠ​ന​വ​കു​പ്പി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ജൂ​ലൈ 17 വൈ​കി​ട്ട് 5 മ​ണി വ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497720572 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക..

 സീ​റ്റൊ​ഴി​വ് - എം​എ ഹി​ന്ദി

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഹി​ന്ദി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ (നീ​ലേ​ശ്വ​രം കാ​മ്പ​സ്) എം​എ ഹി​ന്ദി പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഹി​ന്ദി സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ് (50% ത്തി​ൽ കു​റ​യാ​തെ) ആ​യി BA/B.Sc/B.Com/ BBA പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ്സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജൂ​ലൈ 16 ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ നേ​രി​ട്ട് എ​ത്തി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8921288025 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

സീ​റ്റൊ​ഴി​വ് - എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. 50 % മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി/ കെ​മി​സ്ട്രി/ സു​വോ​ള​ജി/ ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ൻ​സ്/ ലൈ​ഫ് സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ മൈ​ക്രോ ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മ​റ്റ് ഏ​തെ​ങ്കി​ലും വി​ഷ​യം യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ ജൂ​ലൈ 17ന് ​രാ​വി​ലെ 11ന് ​മ​ണി​ക്ക് മു​ന്പ് ഹാ​ജ​രാ​കാ​ൻ അ​റി​യി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496540524 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സീ​റ്റൊ​ഴി​വ് - എം.​എ​സ്.​സി മൈ​ക്രോ​ബ​യോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, ഇ​ഡ​ബ്ള്യു​എ​സ് വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. 50% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി/ കെ​മി​സ്ട്രി/ സു​വോ​ള​ജി/ ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ൻ​സ്/ ലൈ​ഫ് സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ മൈ​ക്രോ ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മ​റ്റ് ഏ​തെ​ങ്കി​ലും വി​ഷ​യം യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ ജൂ​ലൈ 17ന് ​രാ​വി​ലെ 11ന് ​മു​ന്പ് ഹാ​ജ​രാ​കാ​ൻ അ​റി​യി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496540524 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സീ​റ്റൊ​ഴി​വ് - എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം ​എ​സ് സി ​കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ ജ​ന​റ​ൽ, ഒ​ഇ​സി, ഇ​ഡ​ബ്ല്യു​എ​സ് സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി ​എ​സ് സി ​ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ /കെ​മി​സ്ട്രി / ഫി​സി​ക്സ് / ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് / മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി & മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ ജൂ​ലൈ 17 രാ​വി​ലെ 11ന് ​മു​ൻ​പാ​യി ഹാ​ജ​രാ​കു​വാ​ൻ അ​റി​യി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496540524 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സീ​റ്റൊ​ഴി​വ് - എം​എ​സ് സി ​അ​പ്ലൈ​ഡ്‌ സുവോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ , സൂ​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി‌‌ അ​പ്ലൈ​ഡ്‌ സൂ​വോ​ള​ജി പ്രോ​ഗ്രാ​മി​ൽ ETB, EWS, NRI സം​വ​ര​ണ സീ​റ്റി​ൽ ഒ​രു ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 15 ന് ​രാ​വി​ലെ 10നും 11.30 ​നും ഇ​ട​യി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9048021327 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ , സൂ​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി അ​പ്ലൈ​ഡ്‌ സൂ​വോ​ള​ജി പ്രോ​ഗ്രാ​മി​ൽ ഒ​ബി​എ​ച്ച് സം​വ​ര​ണ സീ​റ്റി​ൽ ഒ​രു ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ ജൂ​ലൈ 16ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 10നും 11.30​നും ഇ​ട​യി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9048021327 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

എം​എ​സ് സി ​ഫി​സി​ക്സി​ൽ ത​ത്സ​മ​യ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ, മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ളോ​ജി ) കോ​ഴ്സി​ൽ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത : ബി​എ​സ്‌​സി ഫി​സി​ക്സ്/​ബി​എ​സ്‌​സി ഓ​ണേ​ഴ്‌​സ് ഫി​സി​ക്സ് ബി​രു​ദം. അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജൂ​ലൈ 16 ന് ​രാ​വി​ലെ 10.30 ന് ​പ​ഠ​ന വ​കു​പ്പി​ൽ വ​കു​പ്പ് ത​ല​വ​ൻ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447649820, 04972806401.

എം​എ മ്യൂ​സി​ക് പ്രോ​ഗ്രാം ത​ത്സ​മ​യ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എം​എ മ്യൂ​സി​ക് പ്രോ​ഗ്രാം 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജൂ​ലൈ 17 ന് ​രാ​വി​ലെ 11.30ന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9562042439 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക

എ​ഫ്‌​വൈ​യു​ജി/​എ​ഫ്‌​വൈ​ഐ​എം പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്

2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം അ​ലോ​ട്മെ​ന്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്.
വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​ന് ശേ​ഷം അ​ഡ്മി​ഷ​ൻ ഫീ​സൊ​ടു​ക്കി, അ​ലോ​ട്മെ​ന്റ് മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് കി​ട്ടി​യ കോ​ള​ജു​ക​ളി​ൽ ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​വേ​ണ്ട​തു​ണ്ട്. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ ​ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും പ്ര​സ്തു​ത ഫീ ​ഒ​ടു​ക്കേ​ണ്ട​തി​ല്ല.

താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ൾ പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം

1 . ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ
2.ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​യു​ടെ പ്രി​ന്‍റ് ഔ​ട്ട്
3. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ്
4. ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്
5. ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്
6. കോ​ഴ്സ് & കോ​ണ്ട​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്
7. അ​സ്സ​ൽ ക​മ്മ്യു​ണി​റ്റി/​ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്),ക​മ്മ്യൂ​ണി​റ്റി/ ജാ​തി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ഏ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ രേ​ഖ (ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്) ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്(​ബാ​ധ​ക​മാ​യ​വ​ർ​ക്ക്)
8. അ​സ്സ​ൽ നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്)
9. ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്
10. എ​ച്ച്എ​സ്ഇ,വി​എ​ച്ച്എ​സ്ഇ, ടി​എ​ച്ച്എ​സ്ഇ, സി​ബി​എ​സ്‌​സി, സി​ഐ​എ​സ്‌​സി​ഇ, എ​ൻ​ഐ​ഒ​എ​സ്.​കേ​ര​ള പ്ല​സ് ടു ​തു​ല്യ​ത പ​രീ​ക്ഷ എ​ന്നി​വ ഒ​ഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ൽ നി​ന്നും യോ​ഗ്യ​ത പ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റെ​ക്ക​ഗ്നി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.
11.നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​തെ​ങ്കി​ലും രേ​ഖ.
12.അ​പേ​ക്ഷ​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്‌.