മുംബൈയിലെ ബിറ്റ്സ് ഡിസൈന്‍ സ്കൂള്‍ ബാച്ലര് ഓഫ് ഡിസൈന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വൈദഗ്ധ്യം നേടാനും രൂപകല്പനയുടെ സന്ദര്‍ഭവും പ്രക്രിയകളും മനസിലാക്കാനും സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് സമഗ്രമായ പഠനാനുഭവങ്ങള്‍ ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
സ്പെഷ്യലൈസേഷനുകള്‍
ഫിസിക്കല്‍ പ്രോഡക്ട് ഡിസൈന്‍, ഡിജിറ്റല്‍ പ്രോഡക്ട് ഡിസൈന്‍, ഡിസൈന്‍ റിസര്‍ച്ച് ആന്‍ഡ് ഇൻസൈറ്റ്സ്, എക്സ്പീരിയന്‍സ് ഡിസൈന്‍, വിഷ്വല്‍ ഡിസൈന്‍.
യോഗ്യത
a. അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 45% മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
b. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ - ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NID-DAT) പ്രിലിംസ് / ഐഐടി ബോംബെ അണ്ടര്‍ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ (UCEED) / ബിറ്റ്സ് ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (BITSDAT) എന്നീ പരീക്ഷകളിലെ സാധുവായ സ്കോര്‍.
പ്രോഗ്രാം സിലബസ്
ദ് ലാംഗ്വേജ്സ് ഓഫ് ഡിസൈന്‍, വിഷ്വലൈസേഷന്‍ ആന്‍ഡ് റെപ്രെസെന്റേഷന്‍ ടൂള്‍സ് മെറ്റീരിയല്‍ സ്റ്റഡീസ് ലാബ്, ഡിസൈന്‍ മെത്തഡ്സ്, ഡിസൈനിംഗ് ദ് സ്റ്റുഡിയോ, ഓപ്പണ്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ലാബ്, ഡിസൈനിംഗ് ദ് ഫ്യൂച്ചര്‍ സ്റ്റുഡിയോ, സ്പെകുലേറ്റീവ് ഡിസൈന്‍, ട്രാന്സ്ഫര്മേഷന് ഡിസൈന്‍, ഡിസൈന്‍ ഫോര്‍ ബിസിനസ് ഇംപാക്ട്, എഐ ഫോര്‍ ഡിസൈന്‍, സോഷ്യല്‍ ആന്‍ഡ് പബ്ലിക് ഡിസൈന്‍, റിസര്‍ച്ച് പ്രോജക്ട്.
അപേക്ഷ
അപേക്ഷകര്‍ ഓണ്‍ലൈനായി (https://www.bitsdesign.edu.in/apply/) 2027 ജനുവരി 31-നകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 2500 രൂപ.
പ്രവേശന നടപടിക്രമം
അക്കാദമിക് റിക്കാര്‍ഡും അഭിമുഖ പരീക്ഷയിലെയും പ്രകടനവും അടിസ്ഥാനമാക്കി ബാച്ലര് ഓഫ് ഡിസൈന്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും. യോഗ്യത നേടിയ അപേക്ഷകരുടെ ലിസ്റ്റ് 2027 മേയ് 20-ന് പ്രസിദ്ധീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെലിഫോണ്‍: +91 7026200300
ഇമെയില്‍ ഐഡി: [email protected]
വെബ്സൈറ്റ്: https://www.bitsdesign.edu.in/
ലിങ്ക്: https://www.bitsdesign.edu.in/admissions/
ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത്





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions