കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​എ​ഡ്. (കോ​മേ​ഴ്‌​സ് ഓ​പ്‌​ഷ​ൻ ഒ​ഴി​കെ), ബി​എ​ഡ് സ്പെ​ഷൽ എഡ്യു​ക്കേ​ഷ​ൻ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 03. അ​പേ​ക്ഷാ ഫീ​സ് എ​സ് സി. / ​എ​സ് ടി. - 255 ​രൂ​പ, മ​റ്റു​ള്ള​വ​ർ - 800 രൂ​പ. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ : 0494 2407017, 2407016, 2660600.

കാ​ലി​ക്ക​ട്ടി​ൽ പി​ജി. പ്ര​വേ​ശ​നം ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖേ​ന​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 29. അ​പേ​ക്ഷാ ഫീ​സ് : ജ​ന​റ​ൽ - 520 രൂ​പ, എ​സ് സി. / ​എ​സ്ടി. - 220 രൂ​പ. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ : 0494 2407017, 2407016, 2660600.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

 തൃ​ശൂർ അ​ര​ണാ​ട്ടു​ക​ര ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ബി​സി​എ., ബി​എ​സ് സി. ​എ​ഐ. പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, മാ​ത്ത​മാ​റ്റി​ക്സ്, സൈ​ക്കോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്പ​ര്യ​മു​ള്ള​വ​ർ മ​തി​യാ​യ രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ മെ​യ് 27-ന് ​മു​ൻ​പാ​യി [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 9495130951.

 അ​സി. പ്രൊ​ഫ​സ​ർ നി​യ​മ​നം

 പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യുക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ അ​സി. പ്രൊ​ഫ. ഇ​ൻ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ (യോ​ഗ്യ​ത : 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള എം​പി​എ​ഡ്, നെ​റ്റ്), അ​സി. പ്രൊ​ഫ. ഇ​ൻ ആ​ർ​ട്സ് ആ​ന്‍റ് ഡ്രാ​മ ഇ​ൻ എ​ജ്യു​ക്കേ​ഷ​ൻ, അ​സി. പ്രൊ​ഫ. ഇ​ൻ ത​മി​ഴ് (യോ​ഗ്യ​ത : പി​ജി​എം​എ​ഡ്, നെ​റ്റ് / പി​എ​ച്ച്ഡി.) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. ഫോ​ൺ : 04923-252556, ഇ-​മെ​യി​ൽ : [email protected] .