അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2026 പരീക്ഷകൾ നവംബർ 27 ലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്
ഹാൾ ടിക്കറ്റ്
സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്.) (സിബിസിഎസ്എസ്- സപ്ലിമെന്ററി- 2023 അഡ്മിഷൻ) നവംബർ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
സെക്യൂരിറ്റി ഓഫിസർ കരാർ നിയമനം
കണ്ണൂർ സർവകലാശാലയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 വൈകുന്നേരം 5 മണി.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ കോമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന ആതിര ഭാസ്കരൻ എന്ന ഗവേഷണ വിദ്യാർഥി തന്റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് നവംബർ രണ്ടിന് രാവിലെ 11ന് കണ്ണൂർ ശ്രീനാരായണ കോളജ് ലൈബ്രറിയിൽ വച്ച് ഹൈബ്രിഡ് മോഡിൽ നടത്തും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ ശ്രീനാരായണ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions