കോട്ടയം: എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല ഗുണനിലവാര നിര്‍ണയം, മലിനജല സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തങ്ങളും പ്രായോഗിക പരിശീലനവും നല്‍കുന്നതാണ് കോഴ്‌സ്.
KSCSTE-ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (CWRDM),കാലടി ശ്രീശങ്കര കോളേജ് എന്നിവയുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ് ടു (സയന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം.
ഫീസ് 20,000 രൂപ. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15.
https://forms.gle/autfTBAqFhpW6FMD9 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.spst.mgu.ac.in 9995392693, 9497829740
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംടെക് (2015ന് മുമ്പുള്ള അഡ്മിഷനുകള്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 31 വരെയും സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് നടത്തുന്ന എംഎ സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ (MA-SWDS&A) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ കോഴ്‌സ് ലഭ്യമായ കേരളത്തിലെ ഏക സര്‍വകലാശാലയാണ് എംജി. ആകെ 20 സീറ്റുകളാണുള്ളത്, യോഗ്യത: ബിരുദം, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (RCI) അംഗീകാരമുള്ള പ്രോഗ്രാമാണ് ഇത്. തിയറി പഠനത്തിനൊപ്പം ആശുപത്രികള്‍, എന്‍ജിഒകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയില്‍ ഫീല്‍ഡ് വര്‍ക്ക്, ഇന്റേണ്‍ഷിപ്പ് എന്നിവയും ഉള്‍പ്പെടും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (mgu.ac.in)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions