എംജി യൂണിവേഴ്‌സിറ്റി ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും സാന്‍വിവോ ക്ലിനിക് സെന്റര്‍ ഫോര്‍ സാന്‍വിവോ ന്യൂറോ വാസ്‌കുലാര്‍ തെറാപ്പിയും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പേരന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം.
യോഗ്യത എസ്എസ്എല്‍സി [email protected] 8137922383, 8891391580, 8946592020
ഉള്‍നാടന്‍ ജലഗതാഗത, ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുന്ന, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ടൂറിസം നടത്തുന്ന ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ക്രൂ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി ഇല്ല. sts.mgu.ac.in, 9447723704; 04812733374
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ എംഎ, എംഎസ്.സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംടിടിഎം, എംഎച്ച്എം, എംഎഫ്എ (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നാലാം സെമസ്റ്റര്‍ എംഎല്‍ഐസി, (2024 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നാലാം സെമസ്റ്റര്‍ എം.എഫ്.എ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി ് 27 വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സ് (കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ്/ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്,ഡേറ്റാ സയന്‍സ്) (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 31 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2024 അഡ്മിഷന്‍ റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ആദ്യ മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 31 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions