ഏ​പ്രി​ൽ 27ന് ​ന​ട​ത്താ​നി​രു​ന്ന സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പേ​പ്പ​ർ: "AR 12 14 - Architecture Drawing & Graphics' (2012 സ്‌​കീം - 2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024, സ്പെ​റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 29ന് ​ന​ട​ത്തും. കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് (ഐ​ഇ​ടി) കോ​ഹി​നൂ​ർ. സ​മ​യം രാ​വി​ലെ പ​ത്ത് മു​ത​ൽ ഒ​ന്ന് വ​രെ. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​അ​പേ​ക്ഷ

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ ഹി​ന്ദി (2025 പ്ര​വേ​ശ​നം) ജൂ​ൺ 2025 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ മെ​യ് ഏ​ഴ് വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ 27 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (CUFYVP - 2025 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മെ​യ് 12 വ​രെ​യും 255 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ 27 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​എ​ച്ച്എം (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

വി​വി​ധ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ (FYUGP - 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.