സെപ്റ്റംബർ ഒന്പതിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എംഎഡ് “ MED 07 - Curriculum Development and Transaction ” പേപ്പർ ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 14ന് നടത്തും. സമയം ഉച്ചയ്ക്ക് 01.30 മുതൽ വൈകിട്ട് 04.30 വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
അപേക്ഷ തീയതി നീട്ടി
നാലു വർഷ ബിരുദ പ്രോഗ്രാം ( എഫ്വൈയുജിപി) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 ഡെഫിഷ്യൻസി പരീക്ഷയുടെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധനാ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 18 വരേയ്ക്ക് നീട്ടി.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ് - ഫുൾ ടൈം ആൻഡ് പാർട്ട് ടൈം) (2016 സ്കീം - 2020 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
എട്ടാം സെമസ്റ്റർ ബിടെക് (2014 സ്കീം - 2017 പ്രവേശനം) ഏപ്രിൽ 2023, (2014 സ്കീം - 2014, 2015 പ്രവേശനം) ഏപ്രിൽ 2022, (2019 സ്കീം - 2022 പ്രവേശനം) ഏപ്രിൽ 2026, (2019 സ്കീം - 2021 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), എംസിഎ പ്രോഗ്രാമുകൾക്ക് സ്പോട്ട് അഡ്മിഷൻ നേടാം. പ്രവേശനം ആഗ്രഹിക്കുന്നവർ ആവശ്യമായ അസൽ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് സെന്ററിൽ ഹാജരാകണം. ഫോൺ: 9995450927, 9539682200.
കാലിക്കറ്റിൽ ഓൺലൈൻ ബികോം: അംഗീകാരം ലഭിച്ചു
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷന് (സിഡിഒഇ) 2026 - 27 അധ്യയന വർഷത്തെ ഓൺലൈൻ ബികോം പ്രോഗ്രാം (2026 ഓഗസ്റ്റ് സെഷൻ) ആരംഭിക്കാൻ യുജിസി എന്റൈറ്റിൽഡ് കാറ്റഗറി പ്രകാരം അംഗീകാരം ലഭിച്ചു. ജോലി ചെയ്യുന്നവർക്കും സ്വദേശത്തും വിദേശത്തുമുള്ള വിദ്യാർഥികൾക്കും പ്രവേശനം നേടാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0494 2407356, 2660600. ഇ - മെയിൽ: [email protected]. വെബ്സൈറ്റ്: https://cdoe.uoc.ac.in .
ഓൺലൈൻ ബിരുദ / ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക്
25 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനിലെ (സിഡിഒഇ) 2026 - 27 അധ്യയന വർഷത്തെ (2026 ഓഗസ്റ്റ് സെഷൻ) ഓൺലൈൻ ബിരുദ / ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിക്ക് പിഴ കൂടാതെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബർ 25 വരേയ്ക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407356, 2660600 (സുവേഗ). ഇ - മെയിൽ: [email protected]. വെബ്സൈറ്റ്: https://cdoe.uoc.ac.in.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions