ഒക്ടോബർ 23-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ ബിആർക്. (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം, 2022 സ്കീം - 2022, 2023, 2024 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കൾ നവംബർ 16-ന് തുടങ്ങും. വിശദ മായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എംഎ. ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ ( സിസിഎസ്എസ്. - 2024, 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎ. ഇക്കണോമിക്സ്, മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എംഎസ് സി. അപ്ലൈഡ് ജിയോളജി, മൈക്രോബയോളജി ( സിസിഎസ്എസ്. - 2025 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു
സംസ്കൃതം പഠനവകുപ്പ് പ്രൊഫ. എൻ.വി.പി. ഉണിത്തിരി എൻഡോവ്മെന്റ് ആൾ കേരളാ ഓറിയന്റൽ കോൺഫറൻസ് സംഘടിപ്പിക്കും. 2026 ഡിസംബർ മാസം നടക്കുന്ന കോൺഫറൻസിൽ വിവിധ സെഷനുകളിലായി വൈദിക പഠനം, തിയേറ്റർ പഠനം, ക്ലാസിക്കൽ സാഹിത്യം, ഭാരതീയ ദർശനം, വ്യാകരണവും ഭാഷാശാസ്ത്രവും, സാംസ്കാരിക പഠനം, സ്ത്രീ പഠനം, സാങ്കേതിക വിജ്ഞാനസാഹിത്യം എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണമുണ്ടാകും. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താത്പര്യമുയുള്ളവർ ഒക്ടോബർ 30-നകം പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം [email protected] എന്ന ഇ - മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : ജനറൽ കൺവീനർ, ഡോ. കെ.കെ. അബ്ദുൽ മജീദ് - 9745300125.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions