ഒക്ടോബർ 16ന് നടത്താനിരുന്ന ബിബിഎ എൽഎൽബി ഹോണേഴ്സ് (2011 സ്കീം) ആറാം സെമസ്റ്റർ (2016 പ്രവേശനം) സെപ്റ്റംബർ 2025, (2017 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും പത്താം സെമസ്റ്റർ (2016 പ്രവേശനം) സെപ്റ്റംബർ 2025, (2017 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും നവംബർ നാലിന് നടത്തും. ആറാം സെമസ്റ്റർ പരീക്ഷ രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെയും പത്താം സെമസ്റ്റർ പരീക്ഷ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും നടക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ഒക്ടോബർ 16ന് നടത്താനിരുന്ന എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്കീം) ആറാം സെമസ്റ്റർ (2018 പ്രവേശനം) സെപ്റ്റംബർ 2025, (2019 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിന് നടത്തും. സമയം: രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംകോം സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
മൂന്നാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2026, (2020 പ്രവേശനം) ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 29 വരെയും 210 രൂപ പിഴയോടെ നവംബർ മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 15 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (പിജി - സിസിഎസ്എസ്) എംഎ, എംഎസ്സി, എംകോം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎൽഐഎസ്സി, എംസിജെ, എംടിഎ, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി റേഡിയേഷൻ ഫിസിക്സ്, എംഎസ്സി ഫിസിക്സ് (നാനോ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോ സയൻസ്) (2026 പ്രവേശനം), എംബിഎ (2022, 2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ രണ്ട് വരെയും 210 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 15 മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ എംപിഎഡ് (2022 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ രണ്ട് വരെയും 210 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 15 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്കീം - 2021 മുതൽ 2025 വരെ പ്രവേശനം), ബിബിഎ എൽഎൽബി ഹോണേഴ്സ് (2011 സ്കീം - 2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 13ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒൻപതാം സെമസ്റ്റർ ബിആർക് (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം, 2022 സ്കീം - 2022 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 24ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎ സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ (സിസിഎസ്എസ് - 2024 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എംഎ അറബിക്, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎസ്സി ഫിസിക്സ്, എംഎസ്ഡബ്ല്യൂ, എംകോം ഏപ്രിൽ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംബിഎ ഐഎഫ് (2023, 2024 പ്രവേശനം) ജൂലൈ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി, എംകോം, നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിഎസ്സി, ബിസിഎ (സിബിസിഎസ്എസ്-യുജി)ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി, എംഎസ്സി സുവോളജി, നാലാം സെമസ്റ്റർ എംഎ മലയാളം വിത് ജേണലിസം, എംഎ ഇക്കണോമിക്സ്, എംഎ ഇക്കണോമെട്രിക്സ്, എംഎസ്സി ക്ലിനിക്കൽ സൈക്കോളജി (സിബിസിഎസ്എസ് - പിജി) ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions