എംജി സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലായി 24 അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യുജിസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 70 വയസ്. പ്രതിമാസ വേതനം 40,000 രൂപ. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 15-നകം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് mgu.ac.in സന്ദര്‍ശിക്കുക.
എംജിയുവില്‍ പിജി, ബിഎഡ് ഫൈനല്‍ അലോട്ട്‌മെന്റ്
എംജി സര്‍വകലാശാലോയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷനായി ഫൈനല്‍ അലോട്ട്‌മെന്റ് നടത്തും. ഇതുവരെ അഡ്മിഷന്‍ നേടാത്ത ആര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗകര്യം ഒന്‍പതിനു വൈകുന്നേരം നാവു വരെ ലഭ്യമായിരിക്കുന്നതാണ്. വെബ്‌സൈറ്റ്: cap.mgu.ac.in.
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ് പഠനവകുപ്പിലെ എംപിഇഎസ് (MPES) പ്രോഗ്രാമിലേക്ക് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ 11ലേക്ക് മാറ്റിവച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ ഏഴിനു പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. അന്നേ ദിവസം തന്നെ കായികക്ഷമതാ പരിശോധനയും നടക്കും. 0481 2733377.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം, ഹിന്ദി, സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ തീയതി
അഞ്ച് ആറ് സെസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍) ജൂണ്‍ 2026 പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions