എംജി സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഹാര്‍ഡ് വെയര്‍ എന്‍ജിനീയര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. mgu.ac.in. - 0481 2733541

 പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫിസിക്‌സ്, ഹോം സയന്‍സ്, ബോട്ടണി, എം. എ ഹിന്ദി, (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംഎംഎച്ച്, എംടിഎ, എംടിടിഎം (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്- സിഎസ്എസ്.) പരീക്ഷകള്‍ക്ക് നവംബര്‍ നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ആറു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാതീയതി

ഒന്നു മുതല്‍ നാലു വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 26 മുതല്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്), അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരിക്ഷയ്ക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.

അഞ്ചാം സെമസ്റ്റര്‍ ബി വോക് പുതിയ സ്‌കീം (2024 അഡ്മിഷന്‍ റെഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരിക്ഷയ്ക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.

അഞ്ചാം സെമസ്റ്റര്‍ ബിഎച്ച്എം പുതിയ സ്‌കീം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2020-2022 അഡ്മിഷന്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2026 പരീക്ഷകള്‍ നവംബര്‍ നാലു മുതല്‍ നടക്കം. 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.

എഴാം സെമസ്റ്റര്‍ ബിഎച്ച്എം പുതിയ സ്‌കീം (2023 അഡ്മിഷന്‍ റെഗുലര്‍, 2020- 2022 അഡ്മിഷന്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2026 പരീക്ഷകള്‍ നവംബര്‍ മൂന്നു മുതല്‍ നടക്കും. 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.