എംജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ ലൈബ്രറി അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. രേഖകള്‍ സഹിതം 29നു രാവിലെ 10.30നു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകണം. 0481 2733377.
പരീക്ഷാകേന്ദ്രം അനുവദിച്ചു
ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ്) ജൂലൈ 2026 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. അനുവദിച്ച കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാതീയതി
ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം. എല്‍എല്‍ബി (ഓണേഴ്സ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2018-2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ്) (2017 അഡ്മിഷന്‍ ഫസ്റ്റ് മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി ഡിഗ്രി, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം. എല്‍എല്‍ബി (ഓണേഴ്സ്) (2015 അഡ്മിഷന്‍ ഫൈനല്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 12 വരെ പിഴയില്ലാതെ അപേക്ഷിക്കാം. ഫൈനോടെ 14 വരെയും സൂപ്പര്‍ഫൈനോടൊപ്പം 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2022- 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ഫസ്റ്റ് മേഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ ഫൈനല്‍ മേഴ്സി ചാന്‍സ്) ബിരുദ പരീക്ഷകള്‍ ഒക്ടോബര്‍ 23ന് ആരംഭിക്കും. ഒക്ടോബര്‍ അഞ്ചു വരെ ഫൈനില്ലാതെയും ആറു വരെ ഫൈനോടെയും ഏഴു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions