എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (CDOE) ഓണ്‍ലൈന്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ഓണ്‍ലൈന്‍ എംബിഎ എന്നീ പ്രോഗ്രാമുകളില്‍ കോഴ്‌സ് മെന്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യുജിസി, സിഎസ്‌ഐആര്‍-നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. പ്രതിമാസ വേതനം 40,000 രൂപ. അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 15 ദിവസത്തിനകം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

എംജിയില്‍ ജനറല്‍ ഡ്യൂട്ടി ആന്‍ഡ് പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും, ചങ്ങനാശ്ശേരി ആര്‍ഡന്‍ അക്കാദമിയും സംയുക്തമായി നടത്തുന്ന ജനറല്‍ ഡ്യൂട്ടി ആന്‍ഡ് പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറു മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും ഒരു വര്‍ഷം കാലാവധിയുള്ള ഡിപ്ലോമ കോഴ്‌സിലേക്കുമാണ് പ്രവേശനം. യോഗ്യത പ്ലസ് ടു, പ്രീ-ഡിഗ്രി. പ്രായപരിധിയില്ല. ഇമെയില്‍ þ[email protected], 8891391580

വൈവാ വോസി

ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംകോം (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ (പിജിസിഎസ്എസ്), 2001 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 2002 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍, 2004 മുതല്‍ 2011 വരെ റെഗുലറും, (നോണ്‍ സിഎസ്എസ്) 2001 മുതല്‍ 2003 വരെയും, 2004 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ (നോണ്‍ സിഎസ്എസ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ജനുവരി 2025 പരീക്ഷകളുടെ വൈവാ വോസി പരീക്ഷകള്‍ നാളെ കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 പരീക്ഷാ തീയതി

ഒന്നാം വര്‍ഷ റീഅപ്പിയറന്‍സ് (ഇന്റഗ്രേറ്റഡ്) അവസാന വര്‍ഷ ബിഎഫ്എ പരീക്ഷകള്‍ 16 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.