പ്ല​സ്ടു സേ (SAY)​പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കും ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം

നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും (പ്ല​സ്ടു സേ (SAY) ​പ​രീ​ക്ഷ പാ​സാ​യ​വ​ർ ഉ​ൾ​പ്പെ​ടെ) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പ​ര​മാ​വ​ധി 20 ഓ​പ്ഷ​നു​ക​ൾ വ​രെ ന​ൽ​കാം. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​ർ​ക്കും പ്രൊ​ഫൈ​ലി​ൽ പു​തി​യ കോ​ളേ​ജ്, കോ​ഴ്സ് ഓ​പ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ൽ, റീ​വാ​ല്യൂ​വേ​ഷ​ൻ/​ഗ്രേ​സ് മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്ത​ൽ, കാ​റ്റ​ഗ​റി മാ​റ്റം തു​ട​ങ്ങി എ​ല്ലാ തി​രു​ത്ത​ലു​ക​ൾ​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ളും (മാ​ർ​ക്കി​ലെ വ​ർ​ദ്ധ​ന​വ്/ സ്പെ​ഷ്യ​ൽ വെ​യി​റ്റേ​ജ്) ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. വെ​ബ്‌​സൈ​റ്റ് :
https://admissions.keralauniversity.ac.in/fyugp2026, ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883052.

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും ഓ​ഗ​സ്റ്റ് 06 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ജൂ​ൺ 2026 (2020 സ്കീം - ​റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2020 – 2023 അ​ഡ്മി​ഷ​ൻ വ​രെ) ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് നാ​ലു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ
ടി​ക്ക​റ്റു​മാ​യി 30 മു​ത​ൽ ഓ​ഗ​സ്റ്റ് നാ​ലു വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യൂ​വേ​ഷ​ൻ ഇ​ജെ X വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.