കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്ക് ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്റി​ലൂ​ടെ ബി​രു​ദ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് 11 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. FYUGP പ്രോ​ഗ്രാ​മു​ക​ളു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്‌​സൈ​റ്റ്(https://admissions.keralauniversity.ac.in/fyugp2026). ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883052 (Whatsapp also) ഇ​മെ​യി​ൽ : [email protected]

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

എ​ട്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ - 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2018 - 2021 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു / ​പ്രീ – ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം, കോ​ഴ്സ് കാ​ലാ​വ​ധി : ആ​റു മാ​സം, ക്ലാ​സു​ക​ൾ : ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : Rs.
9000/-, ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി ഇ​ല്ല. www.keralauniversity.ac.in നി​ന്നും
(യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റ്) Academic – Centres - Centre for Adult Continuing
Education and Extension page) അ​പേ​ക്ഷാ​ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് SBI യി​ൽ
A/c. No. 57002299878 ൽ Rs. 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ
പ​ക​ർ​പ്പും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലെ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​മ്പ​സി​ലെ CACEE ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. അ​വ​സാ​ന തീ​യ​തി : 2026 ആ​ഗ​സ്റ്റ് 17.

വൈ​വ​വോ​സി പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ഓ​ഗ​സ്റ്റ് ആ​റി​ന് പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി, ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഏ​ഴി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല. ഫോ​ൺ : 0471-2302523.