കേരള ഡിജിറ്റല്‍ സര്‍വകലാശാല എംബിഎ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നുണ്ടോ ?
പ്രമോദ് കുമാര്‍,
ഇലഞ്ഞി.
കേരള ഡിജിറ്റല്‍ സര്‍വകലാശാല എംബിഎ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നുണ്ട്. റെഗുലര്‍ പഠന രീതിയായാണ് സര്‍വകലാശാല എംബിഎ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നത്. ഈ പ്രോഗ്രാമിലെ സ്പെഷലൈസേഷന് - സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ആന്‍ഡ് ലോജിസ്റ്റിക് ആണ്. ഡിയുഎടി, സിയുഇടി പിജി, സീമാറ്റ്, ജിആര്‍ഇ, എക്സ് മാറ്റ്, ജി മാറ്റ്, ക്യാറ്റ്, കെ മാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറാണ് പ്രവേശനത്തിനായി സര്‍വകലാശാല പരിഗണിക്കുക. ഈ വർഷം അപേക്ഷിക്കേണ്ട അവസാന തീയതി 17 ആണ്. വിവരങ്ങള്‍ക്ക് duk.ac.in/admissio n/apply സന്ദര്‍ശിക്കുക.
ബിരുദ പഠനത്തിനുശേഷം സിനിമാസ്വാദനവും നിരൂപണവും ഷോര്‍ട്ട് ടൈം പ്രോഗ്രാമുകളായി ഏതെങ്കിലും സര്വകലാശാലളോ ഇൻസ്റ്റിറ്റ്യൂട്ടുകളോ പഠിപ്പിക്കുന്നുണ്ടോ ?
യൂസഫ് വെള്ളപ്പുറം,മലപ്പുറം.
സിനിമാസ്വാദനവും നിരൂപണവും അനുബന്ധ വിഷയങ്ങളും പഠിക്കുന്നതിന് ഹൃസ്വമായ കോഴ്സുകൾ നമ്മുടെ നാട്ടിലെ ഫിലിം സൊസൈറ്റികളും മള്‍ട്ടിമീഡിയ പഠിപ്പിക്കുന്ന കോളജുകളും സര്‍വകലാശാലകളും അപൂര്‍വമായി കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനും നടത്താറുണ്ട്. തീര്‍ത്തും അമച്വർ രീതിയില്‍ നടക്കുന്നതാവും ഈ പ്രോഗ്രാമുകള്‍.
എന്നാല്‍ സിനിമ ആസ്വാദനത്തെയും നിരൂപണത്തെയും മറ്റും ഗൗരവത്തോടെ കണ്ടുകൊണ്ട് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍എഫ്ഡിസി) സിനിമ ആസ്വാദന കോഴ്സ് നടത്താറുണ്ട്. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കേസ് ഓഫ് ഇന്ത്യയും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ചാണ് സിനിമ ആസ്വാദന ക്ലാസ് നടത്തുന്നത്. മൂന്നാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഫിലിം അപ്രീസിയേഷന്‍ പ്രോഗ്രാമായാണ് ഈ വര്‍ഷം നടത്തുന്നത്.
ജൂണ്‍ മാസത്തില്‍ പ്രോഗ്രാം ആരംഭിക്കും എന്നാണ് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ പ്രോഗ്രാം നടക്കുന്നത് പൂനയിലാണ്. 21 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമിന് ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ രാത്രി വൈകിയും നീണ്ടുനില്‍ക്കുന്ന ക്ലാസുകളുണ്ടാവും. പ്രധാനമായും ലോക ക്ലാസിക് സിനിമകളുടെ പ്രദര്‍ശനവും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും മറ്റ് അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും വിശകലനവുമാണ് നടക്കുക. ക്ലാസുകള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ്.
ഈ പ്രോഗ്രാമിലേക്ക് ചേരുന്നതിനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ്. പ്രായപരിധിയില്ല. അപേക്ഷകന് കുറഞ്ഞത് 21 വയസ് പ്രായം ഉണ്ടായിരിക്കണം. താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. ftii.ac.in.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions