ഞാ​​ൻ പ്ല​​സ് ടു ​​പ​​രീ​​ക്ഷ ബ​​യോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്സ് ബ്രാ​​ഞ്ചി​​ൽ എ​​ഴു​​തി റി​​സ​​ൾ​​ട്ട് കാ​​ത്തി​​രി​​ക്കു​​ന്ന​​ക​​യാ​​ണ്. ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ മോ​​ശ​​മ​​ല്ലാ​​ത്ത പെ​​ർ​​സ​​ന്‍റൈ​​ൽ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി കാ​​ലി​​ക്ക​​റ്റ് ആധുനിക മാ​​ത്ത​​മാ​​റ്റി​​ക്സിനു പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള ബി​​ടെ​​ക് -എം​​ടെ​​ക് ഡ്യൂ​​വ​​ൽ ഡി​​ഗ്രി പ്രോ​​ഗ്രാം ആ​​രം​​ഭി​​ക്കു​​ന്നു എ​​ന്ന് അ​​റി​​യാ​​ൻ ക​​ഴി​​ഞ്ഞു. ഈ ​​പ്രോ​​ഗ്രാ​​മി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ വി​​വ​​രി​​ക്കാ​​മോ? അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഇ ​​പ്രോ​​ഗ്രാ​​മി​​ൽ ചേ​​രു​​ന്പോ​​ൾ എ​​ക്സി​​റ്റ് ഓ​​പ്ഷ​​ൻ ല​​ഭി​​ക്കു​​മോ?


നാ​​സ​​റു​​ദ്ദീ​​ൻ, തൊ​​ട്ടി​​ൽ​​പ്പാ​​ലം

 നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി (എ​​ൻ​​ഐ​​ടി) കാ​​ലി​​ക്ക​​റ്റ് 2026 -27അ​​ധ്യ​​യ​​ന​​വ​​ർ​​ഷം പു​​തി​​യ ബി​​ടെ​​ക് -എം​​ടെ​​ക് 5 വ​​ർ​​ഷ ഡ്യൂ​​വ​​ൽ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​ൽ പ്ര​​ധാ​​ന​​മാ​​യും വ​​രു​​ന്ന​​ത് മാ​​ത്ത​​മാ​​റ്റി​​ക് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള ബി​​ടെ​​ക് -എം​​ടെ​​ക് ഡ്യൂ​​വ​​ൽ ഡി​​ഗ്രി പ്രോ​​ഗ്രാ​​മാ​​ണ്.

അ​​ഞ്ചു​​വ​​ർ​​ഷ പ​​ഠ​​ന​​കാ​​ല​​യ​​ള​​വു​​ള്ള ഈ ​​പ്രോ​​ഗ്രാം മാ​​ത്ത​​മാ​​റ്റി​​ക് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ് എ​​ന്ന പേ​​രി​​ലാ​​ണ് വ​​രു​​ന്ന​​ത്.

ഈ ​​പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​തി​​നാ​​യി എ​​ൻഐ​​ടി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് 2026 െ ​​ജെ​​ഇ​ഇ ​മെ​​യി​​ൻ​​സി​​ന് ല​​ഭി​​ച്ച പെ​​ർ​​സ​ന്‍റൈ​യി​​ലാ​​ണ്.

സാ​​ധാ​​ര​​ണ​​യു​​ള്ള ബി​​ടെ​​ക്, എംടെ​​ക് പ്രോ​​ഗ്രാ​​മു​​ക​​ൾനി​​ന്ന് ഭി​​ന്ന​​മാ​​യി ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ മോ​​ഡ​​ലിം​​ഗ്, മെ​​ഷീ​​ൻ ലേ​​ണിം​​ഗ് മു​​ത​​ലാ​​യ വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള സി​​ല​​ബ​​സും സ്കീ​​മും ആ​​ണ് ഈ ​​പ്രോ​​ഗ്രാ​​മി​​നാ​​യി ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ഇ​​ന്‍റഗ്രേ​​റ്റ​​ഡ് ഫൈ​​വ് ഇ​​യ​​ർ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് എ​​ക്സി​​റ്റ് ഓ​​പ്ഷ​​ൻ ന​​ൽ​​കാ​​റി​​ല്ല. എ​​ന്നാ​​ൽ, ഈ ​​പ്രോ​​ഗ്രാ​​മി​​ൽ ചേ​​രു​​ന്ന വി​​ദ്യാ​​ർ​ഥി നാ​​ലു​​വ​​ർ​​ഷ പ​​ഠ​​ന​​കാ​​ല​​യ​​ള​​വു​​ള്ള ബി​​ടെ​​ക് പ്രോ​​ഗ്രാം പൂ​​ർ​​ത്തീ​​ക​​രി​​ച്ചാ​​ൽ വേ​​ണ​​മെ​​ങ്കി​​ൽ ബി​​ടെ​​ക് യോ​​ഗ്യ​​ത​​യോ​​ടെ എ​​ക്സി​​റ്റ് ഓ​​പ്ഷ​​ൻ പ്ര​​കാ​​രം പു​​റ​​ത്തു പോ​​കാ​​നു​​ള്ള അ​​വ​​സ​​ര​​വും പ്രോ​​ഗ്രാം ഓ​​ഫ​​ർ ചെ​​യ്യു​​ന്നു​​ണ്ട്.

പു​​തി​​യ കാ​​ല​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ളും ക​​രി​​യ​​ർ സാ​​ധ്യ​​ത​​ക​​ളും മ​​ന​​സി​​ലാ​​ക്കി പ​​ഠി​​താ​​ക്ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന ക​​രി​​യ​​ർ ല​​ഭി​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യാ​​ണ് എ​​ൻഐ​​ടി ഈ ​​പ്രോ​​ഗ്രാം വി​​ഭാ​​വ​​നം ചെ​​യ്തി​​ട്ടു​​ള്ള​​ത്.


ഡാ​​റ്റ സ​​യ​​ന്‍റി​​സ്റ്റ്, ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ്, അ​​ന​​ലി​​സ്റ്റ്, ക്രി​​പ്റ്റോ​​ഗ്രാ​​ഫ​​ർ തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത ത​​സ്തി​​ക​​ക​​ളി​​ൽ ജോ​​ലി ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഈ ​​കോ​​ഴ്സ് ഗു​​ണ​​പ്ര​​ദ​​മാ​​കും. സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലും സ​​ർ​​ക്കാ​​ർ മേ​​ഖ​​ല​​യി​​ലും ധാ​​രാ​​ളം അ​​വ​​സ​​ര​​ങ്ങ​​ൾ വ​​രും​​കാ​​ല​​ങ്ങ​​ളി​​ൽ തു​​റ​​ക്കു​​ന്ന​​താ​​ണ് പ്രോ​​ഗ്രാം.
*** ****

ഞാ​​ൻ പ​​ത്താം ക്ലാ​​സ് പ​​ഠി​​ച്ച ഒ​​രു വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. കേ​​ര​​ള​​ത്തി​​ൽ ഏ​​തെ​​ങ്കി​​ലും സ്ഥാ​​പ​​ന​​ത്തി​​ൽ ഡോ​​ഗ് ട്രെ​​യി​​നി​​ംഗുമാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ​​ർ​​ക്കാ​​ർ അം​​ഗീ​​കൃ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കു​​ന്ന പ്രോ​​ഗ്രാം ന​​ട​​ക്കു​​ന്നു​​ണ്ടോ?


വി​​നീ​​ത് കു​​മാ​​ർ, കി​​ഴ​​ക്ക​​ന്പ​​ലം

കേ​​ര​​ള പോ​​ലീ​​സ് അ​​ക്കാ​​ദ​​മി തൃ​​ശൂ​​രി​​ൽ കാ​​ലി​​ക്ക​​ട്ട‌് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന മൂ​​ന്നു​​ മാ​​സം പ​​ഠ​​ന ദൈ​​ർ​​ഘ്യ​​മു​​ള്ള ഒ​​രു പ്രോ​​ഗ്രാം ഡോ​​ഗ് ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് കെ​​ന്ന​​ൽ ഫോ​​റ​​ൻ​​സി​​ക് കോ​​ഴ്സ് എ​​ന്ന പേ​​രി​​ൽ ല​​ഭ്യ​​മാ​​ണ്. ഈ ​​പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​ന് പ​​ഠി​​താ​​വി​​നു ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത പ​​ത്താം ക്ലാ​​സ് ജ​​യി​​ച്ചി​​രി​​ക്കു​​ക എ​​ന്ന​​താ​​ണ്. ഈ ​​പ്രോ​​ഗ്രാ​​മി​​ന്‍റെ മു​​ഴു​​വ​​ൻ പേ​​ര് പ്ര​​ഫ​​ഷ​​ണ​​ൽ ഡോ​​ഗ് ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് കെ​​ന്ന​​ൽ ഫോ​​റ​​ൻ​​സി​​ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് എ​​ന്നാ​​ണ്. മൂ​​ന്നു​​മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ഈ ​​പ്രോ​​ഗ്രാ​​മി​​ന്‍റെ ഫീ​​സ് ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണ്. ഈ ​​പ്രോ​​ഗ്രാ​​മി​​ലെ ആ​​കെ​​യു​​ള്ള ഇ​​ൻടേ​​ക്ക് 30 ആ​​ണ്.


ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 5% സീ​​റ്റ് കൂ​​ടു​​ത​​ലാ​​യി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് admission.uoc.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.


അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്9496181703
([email protected])