രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ശ്രീ പെരുന്പത്തൂർ എന്തുതരത്തിലുള്ള പ്രോഗ്രാമുകളാണ്
പഠിപ്പിക്കുന്നത്?
സതീഷ് കുമാർ, കുമളി.
രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് (ആർജിഎൻഐവൈഡി), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1993ൽ ആരംഭിച്ച ഈ സ്ഥാപനം ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സന്റെ നിയന്ത്രണത്തിൽ ഉള്ളതാണ്. ആർജിഎൻഐവൈഡി വിവിധങ്ങളായ ബിരുദാനന്തര പഠനം പ്രോഗ്രാമുകളും ഓഫർ ചെയ്യുന്നുണ്ട്.
ജെൻഡർ സ്റ്റഡീസ്/ ഡെവലപ്മെന്റ് സ്റ്റഡീസ്/ ലോക്കൽ ഗവർണൻസ്/ കൗണ്‍സലിംഗ് സൈക്കോളജി/ സോഷ്യൽ ഇന്നവേഷൻ ആൻഡ് ഓണ്‍ട്രപ്രണർഷിപ്പ്/ സോഷ്യൽ വർക്ക്. കൂടാതെ സോഷ്യൽ സയൻസ് വിഷയത്തിൽ ഗവേഷണത്തിന് ആവശ്യമായ സൗകര്യവും ഈ സ്ഥാപനം ഓഫർ ചെയ്യുന്നു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഓഫർ ചെയ്യുന്നു.എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഎ ഡെവലപ്മെന്റ് സ്റ്റഡീസ്, എംഎ സോഷ്യോളജി, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ്ഡബ്ല്യു യൂത്ത് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ്, എംഎ ഇംഗ്ലീഷ്, എംഎസ്സി ഡാറ്റാ സയൻസ്, എംഎസ്സി സൈബർ സെക്യൂരിറ്റി എന്നീ ബിരുദാനന്തര പ്രോഗ്രാമുകളാണ് പ്രധാനമായും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് ഡെവലപ്മെന്റ് നൽകുന്നത്.
ആർജിഎൻഐവൈഡിയിൽ പ്രവേശം ലഭിക്കുന്നതിന് സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പിജി പ്രവേശന പരീക്ഷയിൽ കിട്ടുന്ന സ്കോറാണ് നോക്കുന്നത്. അതോടൊപ്പം ഏത് വിഷയത്തിലാണോ ബിരുദാനന്തര ബിരുദം പഠിക്കാൻ ആഗ്രഹിക്കുന്നത് ആ വിഷയത്തിന്റെ ഫീഡർ ബിരുദത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കുക.
മനഃശാസ്ത്ര രംഗത്തും സാമൂഹ്യസേവന പഠനരംഗത്തും താത്പര്യമുള്ള കുട്ടികൾക്ക് രാജ്യത്ത് പഠിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് ഡെവലപ്മെന്റ്. കൂടുതൽ വിവരങ്ങൾക്കായി https://www.rgniyd.gov.in/സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
9496181703
([email protected])





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions