ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന രീ​​തി​​ക​​ളും അ​​വി​​ടെ പ​​ഠി​​പ്പി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചും ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ പ​​ഠ​​നം പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​ലൂ​​ടെ ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള പ്ര​​ത്യേ​​ക​​മാ​​യ റി​​സ​​ർ​​വേ​​ഷ​​ൻ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നു​​ണ്ടോ എ​​ന്ന് കാ​​ര്യ​​ങ്ങ​​ൾ വി​​വ​​രി​​ക്കാ​​മോ?


കെ.​​എ​​സ്. അ​​ഭി​​ലാ​​ഷ്, മു​​ക്കൂ​​ട്ടു​​ത​​റ, എ​​രു​​മേ​​ലി.

 ടെ​​ക്നി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് കേ​​ര​​ള സ​​ർ​​ക്കാ​​ർ സ്കൂ​​ൾ പ​​ഠ​​ന​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ സാ​​ങ്കേ​​തി​​ക തൊ​​ഴി​​ൽ നൈ​​പു​​ണ്യ​​ം നേ​​ടു​​ന്ന​​തി​​ലേ​​ക്കാ​​യി പ്ര​​ത്യേ​​ക​​മാ​​യി രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​ട്ടു​​ള്ള സ്കൂ​​ൾ രീ​​തി​​യാ​​ണ് ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളു​​ക​​ൾ എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്ത് ആ​​കെ 39 ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളു​​ക​​ളാ​​ണു​​ള്ള​​ത്. ഏ​​ഴാം ക്ലാ​​സി​​നു​​ശേ​​ഷം എ​​ട്ട്, ഒ​​ന്പ​​ത്, പ​​ത്ത് ക്ലാ​​സ് പ​​ഠ​​ന​​മാ​​ണ് ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളു​​ക​​ളി​​ൽ ന​​ട​​ക്കു​​ക. എ​​ട്ട്, ഒ​​ന്പ​​ത്, പ​​ത്ത് ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​പ്പി​​ക്കു​​ന്ന എ​​ല്ലാ പൊ​​തു വി​​ഷ​​യ​​ങ്ങ​​ളും ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ലും പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ടാ​​വും. എ​​ന്നാ​​ൽ, സാ​​ങ്കേ​​തി​​ക പ​​ഠ​​നം മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള സി​​ല​​ബ​​സ് ആ​​യ​​തി​​നാ​​ൽ ബ​​യോ​​ള​​ജി വി​​ഷ​​യം ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളു​​ക​​ളി​​ൽ ഒ​​രു പാ​​ഠ​​ഭാ​​ഗ​​മാ​​യി പ​​ഠി​​പ്പി​​ക്കു​​ന്നി​​ല്ല. ഇ​​വ കൂ​​ടാ​​തെ പ​​ഠി​​താ​​വി​​ന്‍റെ പ്രാ​​പ്തി​​യും അ​​ഭി​​രു​​ചി​​യും താ​​ത്പ​​ര്യ​​വും മ​​ന​​സി​​ലാ​​ക്കി ഏ​​തെ​​ങ്കി​​ലും ഒ​​രു ട്രേ​​ഡി​​ൽ പ്ര​​ത്യേ​​ക​​മാ​​യ സാ​​ങ്കേ​​തി​​ക പ​​രി​​ശീ​​ല​​ന​​വും പു​​തു വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ന​​ൽ​​കി​​വ​​രു​​ന്നു.


അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഈ ​​സ്കൂ​​ൾ സി​​സ്റ്റ​​ത്തി​​ലൂ​​ടെ ചെ​​റു​​പ്പ​​ത്തി​​ലെ ത​​ന്നെ കു​​ട്ടി​​ക​​ളി​​ൽ സാ​​ങ്കേ​​തി​​ക വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ന്ന​​തി​​നു​​ള്ള താ​​ത്പ​​ര്യ​​വും അ​​തി​​ൽ പ​​രി​​ശീ​​ല​​ന​​വും നൈ​​പു​​ണ്യ​​വും സൃ​​ഷ്ടി​​ച്ചെ​​ടു​​ക്കു​​ന്ന​​തോ​​ടെ തു​​ട​​ർ​​പ​​ഠ​​ന​​കാ​​ല​​ത്ത് സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നും ക​​രി​​യ​​ർ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും ഏ​​റെ സ​​ഹാ​​യി​​ക്കും. എ​​ട്ടാം ക്ലാ​​സി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന കു​​ട്ടി ആ ​​വ​​ർ​​ഷം പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ കാ​​ണു​​ന്ന ത​​ര​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം, ക​​ണ​​ക്ക്, ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്, ഐ​​ടി എ​​ന്നീ പൊ​​തു വി​​ഷ​​യ​​ങ്ങ​​ളും അ​​ടി​​സ്ഥാ​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളും പ​​ഠി​​ക്കു​​ന്നു. ഒ​​ന്പ​​ത്, പ​​ത്ത് ക്ലാ​​സി​​ൽ ഈ ​​പൊ​​തു വി​​ഷ​​യ​​ങ്ങ​​ൾ കൂ​​ടാ​​തെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഷ​​യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക്ലാ​​സു​​ക​​ളും ഉ​​ണ്ടാ​​കും. പ​​ഠി​​താ​​വി​​ന്‍റെ അ​​ഭി​​രു​​ചി​​യും പ്രാ​​പ്തി​​യും അ​​നു​​സ​​രി​​ച്ച് ഏ​​തെ​​ങ്കി​​ലും ഒ​​രു ട്രേ​​ഡി​​ൽ പ്ര​​ത്യേ​​ക​​മാ​​യ പ​​രി​​ശീ​​ല​​ന​​വും ന​​ൽ​​കും.

ഏ​​ഴാം ക്ലാ​​സ് ജ​​യി​​ച്ച​​വ​​ർ​​ക്കും, ഇ​​പ്പോ​​ൾ ഏ​​ഴാം ക്ലാ​​സ് പ​​രീ​​ക്ഷ റി​​സ​​ൾ​​ട്ട് കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും 2026 -27 അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തെ ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

2026 -27 അ​​ക്കാ​​ദ​​മി വ​​ർ​​ഷം എ​​ട്ടാം ക്ലാ​​സി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി 2026 ജൂ​​ണ്‍ ഒ​​ന്നി​​ന് 16 വ​​യ​​സ് ക​​ഴി​​യാ​​ൻ പാ​​ടി​​ല്ല.

ഏ​​ത് സ്കൂ​​ളി​​ലാ​​ണോ ഒ​​രു വി​​ദ്യാ​​ർ​​ഥി പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത് ആ ​​സ്കൂ​​ളി​​ലേ​​ക്കാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. വി​​ദ്യാ​​ർ​​ഥി​​യു​​ടെ ഏ​​ഴാം ക്ലാ​​സി​​ലെ മാ​​ർ​​ക്കും മ​​റ്റു കാ​​ര്യ​​ങ്ങ​​ളും പ​​രി​​ഗ​​ണി​​ച്ചാ​​ണ് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​ത്. സ്കൂ​​ളി​​ൽ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള ഇ​​ൻ​​ടേ​​ക്കി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ സ്കൂ​​ൾ​​ത​​ല​​ത്തി​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തും. ആ ​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ക. ഈ ​​അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യി​​ൽ ഏ​​ഴാം ക്ലാ​​സി​​ൽ അ​​വ​​ർ പ​​ഠി​​ച്ചി​​ട്ടു​​ള്ള ക​​ണ​​ക്ക്, ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം, സാ​​മൂ​​ഹ്യ​​ശാ​​സ്ത്രം, പൊ​​തു​​വി​​ജ്ഞാ​​നം, യു​​ക്തി​​വി​​ചാ​​രം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ഒ​​രു ഒ​​ബ്ജ​​ക്റ്റീ​​വ് പ​​രീ​​ക്ഷ​​യാ​​യി​​രി​​ക്കും ന​​ട​​ത്തു​​ക.

ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ൽ​​നി​​ന്ന് പ​​ത്താം​​ത​​രം ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്കു കേ​​ര​​ള​​ത്തി​​ലെ പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജു​​ക​​ളി​​ൽ ഡി​​പ്ലോ​​മ പ​​ഠി​​ക്കു​​ന്ന​​തി​​ന് 10 ശ​​ത​​മാ​​നം സീ​​റ്റ് മാ​​റ്റി​​വ​​ച്ചി​​ട്ടു​​ണ്ട്. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ൽ നി​​ന്ന് പ​​ത്താം​​ത​​രം ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് കേ​​ര​​ള​​ത്തി​​ലെ പ്ല​​സ് ടു ​​സ്കൂ​​ളു​​ക​​ളി​​ൽ 11, 12 ക്ലാ​​സി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​ന് യാ​​തൊ​​രു​​വി​​ധ ത​​ട​​സ​​വു​​മി​​ല്ല.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])