ഗവേഷക വിദ്യാർഥി യൂണിയൻ 202526 തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക ഇന്ന് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രസ്തുത വോട്ടർ പട്ടികയിലെ തിരുത്തലുകൾ സംബന്ധിച്ച അപേക്ഷകൾ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം ആവശ്യമായ രേഖകൾ സഹിതം സർവകലാശാല രജിസ്ട്രാർ/റിട്ടേർണിംഗ് ഓഫീസർക്കു സമർപ്പിക്കണം.കേരളസർവകലാശാല യൂണിയൻ (202526) ഭാരവാഹികളുടേയും,
സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ്/വോട്ടെണ്ണൽ എന്നിവയുടെ പുതുക്കിയ തീയതി സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.
ഹാൾടിക്കറ്റ്
ജൂൺ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎ/ബിഎ അഫ്സൽഉൽഉലാമ/ബികോം (പാർട്ട് 3 ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (2025 അഡ്മിഷൻ) പരീക്ഷകൾക്ക് രജിസ്ട്രേഷൻ ചെയ്ത വിദ്യാർഥികളും സാഹിത്യാചാര്യ/ രാഷ്ട്രഭാഷപ്രവീൺ പരീക്ഷ പാസായ ശേഷം ബിഎ ഹിന്ദി (പാർട്ട് 1/പാർട്ട് 2 )പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ഒന്നാം വർഷ (2025 അഡ്മിഷൻ) വിദ്യാർഥികളും പുതുക്കിയ ഹാൾടിക്കറ്റുകൾ സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം.
2025 അഡ്മിഷൻ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) വിദ്യാർഥികൾ 12നു മുൻപ് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുകൾ അസാധുവാക്കിയതിനാൽ അവ ഉപയോഗിക്കുവാൻ പാടുള്ളതല്ല.
കേരളസർവകലാശാല പഠന ഗവേഷണ വകുപ്പുകളിലേക്കുള്ള വിവിധ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംലിബ്ഐഎസ്സി, എംഎഡ്, എൽഎൽഎം, എംടെക് പ്രോഗ്രാമുകളിലേക്ക് 2026-2027 അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അഡ്മിഷൻ പോർട്ടലുകളിൽ ലഭ്യമാണ്.
അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 04712308328, 9188524612, ഇമെയിൽ : csspghelpHYPERLINK "mailto:[email protected]"2026HYPERLINK "mailto:[email protected]"@gmail.com <mailto:[email protected]>.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions