കാലിക്കട്ട് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം പ്രവേശന പരീക്ഷ ഓഗസ്റ്റ് 22ന് നടക്കും. സമയം രാവിലെ 10.30 മുതൽ 12.30 വരെ. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്.
സീറ്റൊഴിവ്
തൃശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്‍ററിലെ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) ബിഎസ്‌സി (എഐ), ബിസിഎ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 22, 24 തീയതികളിൽ നാലിന് മുൻപായി സെന്‍ററിൽ ഹാജരാകണം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 9539833728, 9495130951.
സീറ്റൊഴിവ്
മണ്ണാർക്കാടുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിഎസ്‌സി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. എസ്‌സി / എസ്ടി / ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. ഫോൺ: 9495888922, 8281485316.
പരീക്ഷാഫലം
ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2011 സ്‌കീം) ഒന്നാം സെമസ്റ്റർ (2015 പ്രവേശനം) സെപ്റ്റംബർ 2024, രണ്ടാം സെമസ്റ്റർ (2016 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെയും എൽഎൽബി യൂണിറ്ററി ഡിഗ്രി ( 2015 സ്‌കീം ) ഒന്നാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2024, രണ്ടാം സെമസ്റ്റർ (2018 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ നാല് വരെ അപേക്ഷിക്കാം.
പരീക്ഷ
രണ്ടും നാലും സെമസ്റ്റർ വിവിധ ബിവോക് ( സിയുസിബിസിഎസ്എസ് - യുജി - 2017, 2018 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ എട്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബികോം എൽഎൽബി ഒക്ടോബർ 2025 ( 2023 പ്രവേശനം ) റഗുലർ / ( 2020, 2021, 2022 പ്രവേശനം ) സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം ( 2009 സ്‌കീം - 2014 പ്രവേശനം) ഏപ്രിൽ 2022 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിടെക് (2019 സ്‌കീം - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions