കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026 - 27 അധ്യയന വര്‍ഷത്തെ പിജി ഇംഗ്ലീഷ് പ്രവേശനത്തിന് ജൂലൈ 27-ന് നടന്ന നോൺ ഇംഗ്ലീഷ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ് admission.uoc.ac.in. ഫോൺ: 0494 2407016, 2407017.
അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാല പ്രവേശന പരീക്ഷാ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലേഷൻ സൈക്കോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴകൂടാതെ ഓഗസ്റ്റ് പത്ത് വരെയും 350 രൂപ പിഴയോടെ ഓഗസ്റ്റ് 14 വരെയും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 680 രൂപ. എസ്‌സി / എസ്ടി വിഭാഗത്തിന് 300 രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കണം. പ്രിന്‍റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശന പരീക്ഷ ഓഗസ്റ്റ് 22ന് സർവകലാശാലാ കാമ്പസിൽ നടക്കും. അഭിമുഖ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി എന്നിവ പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2660600 (SUVEGA), 0494 2407016, 2407017 ( DoA ), 0494 2407152, 0494 2407358 ( സൈക്കോളജി പഠനവകുപ്പ് ).
സ്പെഷ്യൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിൽ (സിസിഎസ്എസ് പിജി 2020, 2021 പ്രവേശനം) എല്ലാ ഇന്‍റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്ജിപിഎ ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള സെപ്റ്റംബർ 2026 സ്പെഷൽ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ സെപ്റ്റംബർ 11ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്‌ടമായവർക്കുള്ള ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എംസിഎ (2020 സ്‌കീം - 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഓഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ (സിസിഎസ്എസ് പിജി - 2008 മുതൽ 2021 വരെ പ്രവേശനം) എംഎ, എംഎസ്‌സി, എംകോം, എംബിഎ വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഡെസ് പ്ലസ് എംഡെസ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം (2023 സ്‌കീം - 2025 പ്രവേശനം) നവംബർ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് ഏഴ് മുതൽ ലഭ്യമാകും.
സർവകലാശാല എൻജിനിയറിംഗ് കോളജിലെ മൂന്ന്, അഞ്ച് സെമസ്റ്റർ ബിടെക് (2024 സ്‌കീം - 2024 പ്രവേശനം, 2019 സ്‌കീം - 2021, 2022, 2023 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 18 വരെയും 210 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് പത്ത് മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 17 വരെയും 210 രൂപ പിഴയോടെ 20 വരെയും (ലിങ്ക് ഓഗസ്റ്റ് അഞ്ച് മുതൽ ലഭ്യമാകും) നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 18 വരെയും 210 രൂപ പിഴയോടെ 21 വരെയും (ലിങ്ക് ഓഗസ്റ്റ് ആറ് മുതൽ ലഭ്യമാകും) അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions