രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. (2021 പ്രവേശനം മുതല്‍) ഏപ്രില്‍ 2026 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (സി.ബി.സി.എസ്.എസ്. -2023 പ്രവേശനം) ഏപ്രില്‍ 2026 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ( 2020 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം
കാലിക്കട്ട് വാഴ്‌സിറ്റിയുടെ 2026 - 27 അധ്യയന വര്‍ഷത്തെ ബിഎഡ്, ബിഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്‍റ് ആന്‍ഡ് ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി) പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 13ന് രാവിലെ 11 വരെ നീട്ടി. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600
സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ എന്‍ആര്‍ഐ ക്വാട്ട സീറ്റൊഴിവ്
കാലിക്കട്ട് വാഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ എംഎസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമിന് നാല് എന്‍ആര്‍ഐ ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ഈ സര്‍വകലാശാലയില്‍നിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുമുള്ള ബി.എസ് സി. ഫുഡ് ടെക്നോളജി/ ബി വോക് ഫുഡ് ടെക്നോളജി / ബി വോക് ഫുഡ് സയന്‍സ് / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍റ് സേഫ്റ്റി മാനേജ്‌മെന്റ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്‍റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചിനു മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ പാസ്‌പോട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, ചലാന്‍ രസീത്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2407345, 8089841996.
ബിടെക് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കട്ട് വാഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളജില്‍ (ഐഇടിസിയു) 2026- 27 അധ്യയന വര്‍ഷത്തെ ബി ടെക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് നടക്കും. ECE, EP, EEE, ME, PT ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ CSE, ECE, ME, EEE ബ്രാഞ്ചുകളിലും സീറ്റൊഴിവുണ്ട്. KEAM / LET റാങ്ക്ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്കും പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും ആവശ്യമായ യോഗ്യതയുണ്ടെങ്കില്‍ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം രാവിലെ 11 നു മുമ്പ് കോളജില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9567172591.
മലപ്പുറം ബിഎഡ് സെന്‍ററില്‍ ഇഡബ്ല്യുഎസ് സംവരണ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് വാഴ്‌സിറ്റി ബിഎഡ് സെന്‍ററില്‍ ബിഎഡ് പ്രോഗ്രാമിന് ഇഡബ്ല്യുഎസ് (സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, കോമേഴ്‌സ്, അറബിക്) സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സെന്‍ററില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9846440930, 8086212169.
കൊടുവായൂര്‍ എസ്എംഎസില്‍ എംബിഎ സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കട്ട് വാഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ (എസ്.എം.എസ്.) 2026 2027 അധ്യായന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമിന് ജനറല്‍ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തില്‍ 50 ശതമാനം മാര്‍ക്ക് ( എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗകര്‍ക്ക് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ്) നേടിയവര്‍ക്ക് ഓഗസ്റ്റ് 13 വരെ പ്രവേശനം വിഭാഗം വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (സംവരണ വിഭാഗകര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്), യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 14ന് വൈകുന്നേരം നാലിനു മുമ്പായി കൊടുവായൂരുള്ള ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശനം വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ : 04923-251863, 7907311047.
എംസിഎ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് വാഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സിസിഎസ്‌ഐടി) എംസിഎ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനില്ലാത്തവര്‍ക്കും പ്രവേശനം നേടാം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാര്‍ക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 13ന് ഉച്ചക്ക് രണ്ടിന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്‍ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 9539682200.
പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്: സീറ്റൊഴിവ്
കാലിക്കട്ട് വാഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ പ്രോജക്ട് മോഡ് പ്രോഗ്രാം ഇന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് പ്രോഗ്രാമില്‍ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 19ന് രാവിലെ 11 ന് അനുബന്ധ രേഖകളുമായി പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8129544376, 0494 2407325.
കോളജ് ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ റാങ്ക് പട്ടിക 13ന്
കാലിക്കട്ട് വാഴ്‌സിറ്റി 2026 - 27 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ബിരുദ പ്രോഗ്രാം മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള കോളജ് ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ റാങ്ക് പട്ടിക ഓഗസ്റ്റ് 13ന് രാവിലെ 11ന് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രൊവിഷണല്‍ റാങ്ക് പട്ടിക സംബന്ധിച്ച് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അവ ഓഗസ്റ്റ് 14ന് ഉച്ചക്ക് 12നു മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുനല്‍കണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന പരാതികളും ആക്ഷേപങ്ങളും പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2407152, ഇമെയില്‍: [email protected] .
പിഎച്ച്ഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
കാലിക്കട്ട് വാഴ്‌സിറ്റി പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍, വകുപ്പ് തലവന്മാര്‍ 2026 പിഎച്ച്ഡി പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സര്‍വകലാശാലാ വെബ്സൈറ്റില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒഴിവുകള്‍ കോളജ്/ ഡിപ്പാര്‍ട്ടമെന്‍റ് പോര്‍ട്ടലില്‍ ഓഗസ്റ്റ് 14നകം അപ്ലോഡ് ചെയ്യണം. വകുപ്പ് തലവന്മാര്‍ അതത് കേന്ദ്രങ്ങളിലെ അംഗീകൃത റിസര്‍ച്ച് ഗൈഡുമാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട്ട് പരിഗണിക്കുന്നതല്ല.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ
വിദൂര വിഭാഗത്തിലെയും അഫിലിയേറ്റഡ് കോളജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.കോം. ഹോണേഴ്സ്, ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്‌സല്‍ - ഉല്‍ - ഉലമ (സി.യു.സി.ബി.സി.എസ്.എസ്. - യു.ജി. - 2017, 2018 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍ കാലിക്കട്ട് വാഴ്‌സിറ്റി ക്യാംപസ്, സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജ് കോഹിനൂര്‍. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. ഹാള്‍ടിക്കറ്റ് ഓഗസ്റ്റ് 18നു ശേഷം സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions