സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) എട്ടാം സെമസ്റ്റർ ബിടെക് (2022 പ്രവേശനം) നവംബർ 2026, (2021 പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) നവംബർ 2025, (2019 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മാറ്റിവച്ചു
തേഞ്ഞിപ്പലം: ഇന്ന് നടത്താനിരുന്ന കാലിക്കട്ട് സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാ തീയതിയിൽ മാറ്റം
ഒക്ടോബർ 30-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംസിഎ (2020 സ്കീം - 2022 പ്രവേശനം), അഫിലിയേറ്റഡ് കോളജുകളിലെ എംഎസ്സി കമ്പ്യൂട്ടർ സയൻസ് (സിബിസിഎസ്എസ് - പിജി - 2019 സ്കീം - 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 11ന് നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിവോക് - എഫ്വൈവിപി ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് നവംബർ ആറ് വരെയും. പുനർമൂല്യനിർണയത്തിന് നവംബർ 20 മുതൽ 30 വരെയും അപേക്ഷിക്കാം.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒൻപത്, പത്ത് സെമസ്റ്റർ ഇന്റേഗ്രേറ്റഡ് എംഎസ്സി ബയോ സയൻസ് (സിസിഎസ്എസ് - 2021 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൊമ്മേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി - ഹോർട്ടികൾച്ചറൽ കോർപസ് ( പ്രോജക്ട് മോഡ് കോഴ്സ് - 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ - എംഎ സോഷ്യോളജി, ഫിലോസഫി, എംകോം, നാലാം സെമസ്റ്റർ - എംഎ അറബിക്, പൊളിറ്റിക്കൽ സയൻസ്, പോസ്റ്റ് അഫ്സൽ - ഉൽ - ഉലമ, സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ, എംഎസ്സി ബോട്ടണി, സുവോളജി, ജിയോഗ്രഫി ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions