അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി. - എംഎ. പൊളിറ്റിക്കൽ സയൻസ്, എംഎ. ഇംഗ്ലീഷ് ആന്റ് മീഡിയാ സയൻസ്, എംഎ. മലയാളം, എംഎ. സോഷ്യോളജി, എംഎസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ് സി. സൈക്കോളജി, എംഎസ് സി. സ്റ്റാറ്റിസ്റ്റിക്സ് (സിബിസിഎസ്എസ്. - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും 210 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 28 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടും നാലും സെമസ്റ്റർ എംകോം,നാലാം സെമസ്റ്റർ എംഎസ് സി. ഫിസിക്സ് (സിസിഎസ്എസ്. - 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ വിവിധ നാലു വർഷ ബിരുദ പ്രോഗ്രാം ( എഫ് വൈയുജിപി. ) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ സൂ ക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
ഗസ്റ്റ് അധ്യാപക നിയമനം
തേഞ്ഞിപ്പലം: പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാലാ റീജണൽ സെന്ററിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : എംഎസ് സി. കമ്പ്യൂട്ടർ സയൻസ് / എംസിഎ., അതത് വിഷയങ്ങളിൽ നെറ്റ് / പിഎച്ച്ഡിനെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം ഒക്ടോബർ അഞ്ചിന് രാവിലെ പത്തിന് സെന്ററിൽ. താത്പര്യമുള്ളവർ ബയോ ഡാറ്റ [email protected] എന്ന വിലാസത്തിൽ അയക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions