അഫിലിയേറ്റഡ് കോളജുകളിൽ ഒക്ടോബർ 29-ന് നടത്തിയ അഞ്ചാം സെമസ്റ്റർ (സിയുഎഫ് വൈയുജിപി. - 2024 പ്രവേശനം) Major Course HIS5CJ303 - School of Historical Thoughts ( QP code D 153352 ) നവംബർ 2026 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 6-ന് നടത്തും. സമയം : ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം നാലുവരെ. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
വൈവ
ബികോം. എൽഎൽബി ഹോണേഴ്സ് എട്ടാം സെമസ്റ്റർ മാർച്ച് 2026 റഗുലർ പ്രോജക്ട് റിപ്പോർട്ടും വൈവയും ബികോം എൽഎൽബി. ഹോണേഴ്സ് പത്താം സെമസ്റ്റർ മാർച്ച് 2026 റഗുലർ വൈവയും നവംബർ 17-ന് തുടങ്ങും. കേന്ദ്രം : കെഎംസിടി. ലോ കോളജ് കുറ്റിപ്പുറം, നെഹ്റു അക്കാദമി ഓഫ് ലോ ലക്കിടി പാലക്കാട്. ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംബിഎ ( സിയുസിഎസ്എസ് - ഫുൾ ടൈം ) (2019 പ്രവേശനം) സെപ്റ്റംബർ 2024, (2020 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ഒൻപതാം സെമസ്റ്റർ ബിബിഎ, എൽഎ.ബി. ഹോണേഴ്സ് (2011 സ്കീം - 2021 പ്രവേശനം), അഞ്ചാം സെമസ്റ്റർ എൽഎൽബി. യൂണിറ്ററി ഡിഗ്രി (2015 സ്കീം - 2023 പ്രവേശനം) മെയ് 2026 സെ പരീക്ഷകൾക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റെണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ നവംബർ 17 വരെയും 210 രൂപ പിഴയോടുകൂടി 20 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 11 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എംഎസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി (സിബിസിഎസ്എസ്. - പിജി. - 2023, 2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
എംസിഎ. ഒന്ന്, മൂന്ന് സെമസ്റ്റർ ( 2021 പ്രവേശനം ) സെപ്റ്റംബർ 2025, എംസിഎ. രണ്ടാം സെമസ്റ്റർ ( 2017 പ്രവേശനം ) സെപ്റ്റംബർ 2024, എംബിഎ. മൂന്നാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും എംഎഡ്. നാലാം സെമസ്റ്റർ ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എംഎ. മലയാളം, വിദൂര വിഭാഗം എംഎസ് സി മാത്തമാറ്റിക്സ് ഏപ്രിൽ 2026, നാലാം സെമസ്റ്റർ എം.എഡ്. ജൂലൈ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ഗാർഡ് നിയമനം
കാലിക്കട്ട് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള വനിതാ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനായി വാക്ക് -ഇൻ - ഇന്റർവ്യൂ നടത്തുന്നു. അടിസ്ഥാന വിദ്യാഭാസ യോഗ്യത ബിരുദം. പ്രായപരിധി 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). താത്പര്യമുള്ളവർ പേര്, പ്രായം, സമുദായം, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം നവംബർ 20 ന് രാവിലെ 07.30 ന് സർവകലാശാലാ സ്റ്റേഡിയത്തിൽ കായികക്ഷമതാപരീക്ഷയ്ക്ക് ഹാജരാകണം. കായികക്ഷമതാപരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ വാക്ക് - ഇൻ - ഇന്റർവ്യൂവിന് ഹാജരാകാനാകൂ. വാക്ക് - ഇൻ - ഇന്റർവ്യൂ നവംബർ 21-ന് നടക്കും. സമയം: രാവിലെ 09.30. കേന്ദ്രം : സിൻഡിക്കറ്റ് കോൺഫറൻസ് ഹാൾ, അഡ്മിസ്നിസ്ട്രേഷൻ ബ്ലോക്ക്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എംഎസ്സി ഫുഡ് സയൻസ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാമിന്റെ ഫുഡ് എന്‍ജിനിയറിംഗ് ( 2 ഒഴിവ് ) വിഷയത്തിന് 2026 - 2027 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള എംടെക് / ബിടെക് ഇൻ ഫുഡ് നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ നവംബർ 09-ന് രാവിലെ 11.00 മണിക്ക് സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സർവകലാശാലാ കാമ്പസിലെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0494 2407345, 9400926770.
മലപ്പുറം സെന്ററിൽ താത്കാലിക അധ്യാപക നിയമനം
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി) ബിസിഎ, ബിഎസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളിക്ക് മണിക്കൂർ അടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 12 ന് ( വ്യാഴം ) രാവിലെ 10.00 മണിക്ക് സെന്ററി ഹാജരാകണം. ഫോൺ : 9995450927, 9946359056.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions