നവംബർ അഞ്ചിന് നടത്തിയ വിദൂര വിഭാഗം (2023 പ്രവേശനം) / അഫിലിയേറ്റഡ് കോളജുകളിലെ (2023 പ്രവേശനം മുതൽ) മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് "ECO3C09 - International Trade" (QP Code: D 150027) പേപ്പർ (പിജി - സിബിസിഎസ്എസ് - 2019 സ്കീം) നവംബർ 2026 പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ നവംബർ 18ന് നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎ, എംകോം, എംഎച്ച്എം, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, എംഎസ്സി, എംഎസ്ഡബ്ല്യൂ, എംടിഎച്ച്എം, എംടിടിഎം (പിജി - സിബിസിഎസ്എസ് - 2019 സ്കീം - 2023 പ്രവേശനം മുതൽ), എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് (2024 പ്രവേശനം മുതൽ), എംസിഎ (2026 സ്കീം - 2026 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി (2023 പ്രവേശനം മുതൽ) ഡിസംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഡിസംബർ ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
പിജി ഡിപ്ലോമ ഇൻ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് (2024 പ്രവേശനം) മാർച്ച് 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് (സിസിഎസ്എസ് - 2023 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎ സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ (സിസിഎസ്എസ് - 2025 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എംകോം, എംഎസ്ഡബ്ല്യൂ ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, എംഎസ്സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ്, എംഎസ്സി ഇലക്ട്രോണിക്സ്, എംഎസ്ഡബ്ല്യൂ, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംകോം ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംബിഎ, എംബിഇ (സിയുസിഎസ്എസ് - 2024, 2025 പ്രവേശനം - ഫുൾ ടൈം ആൻഡ് പാർട്ട് ടൈം; 2021-2023 പ്രവേശനം ഫുൾ ടൈം) ജൂലൈ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനിൽ എംബിഎ പ്രോഗ്രാമിന് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനായി പാനൽ തയാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ നവംബർ 24ന് നടക്കും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും വിജ്ഞാപനത്തിൽ പറഞ്ഞ മറ്റ് സാക്ഷ്യപത്രങ്ങളും സഹിതം രാവിലെ 09.30ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions