ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ 16.06.2026 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​ക​ൾ 01.06.2026ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​ന:ഃക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്ക്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും കാ​ന്പ​സു​ക​ളി​ലെ​യും 2024 - 2026 വ​ർ​ഷ​ത്തെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്കി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​മു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത പ്രൊ​ഫോ​ർ​മ​യി​ൽ ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം, ഹാ​ൾ​ടി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ്, സം​സ്ഥാ​ന‍്/ദേ​ശീ​യ/അ​ന്ത​ർ​ദേ​ശീ​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം താ​വ​ക്ക​രയിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫീസിൽ നേരിട്ടെത്തിക്കണം.

അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ, പ്രൊ​ഫോ​ർ​മ എ​ന്നി​വ സ​ർ​​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ Director of Student Services ൽ NSS /DSS ​എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ ജൂൺ ആറിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.

 യുജിസി നെ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

 മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യൂ ​ജി സി 2026 ​ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​ന​റ​ൽ പേ​പ്പ​റി​ന് വേ​ണ്ടി ആ​രം​ഭി​ക്കു​ന്ന 10 ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് ഏ​താ​നും സി​റ്റു​ക​ൾ കൂ​ടി ബാ​ക്കി​യു​ണ്ട്. താ​ത്പര്യമുള്ളവർ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ താ​വ​ക്ക​ര ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെയ്യണം. ഫോൺ: 04972703130.

 ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ല​യി​ൽ കൊ​മേ​ഴ്‌​സ് വി​ഷ​യ​ത്തി​ൽ പിഎച്ച്ഡിക്കായി കെ. ആതിര സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് 22ന് രാവിലെ പതിനൊന്നിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളജ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.