ഏപ്രില്‍ 13ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെയും വിദൂരവിഭാഗത്തിലെയും രണ്ടാം സെമസ്റ്റര്‍ എഫ്‌വൈയുജിപി സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് ഏപ്രില്‍ 2026, ഡെഫിഷ്യന്‍സി റഗുലര്‍ ഏപ്രില്‍ 2025, ബിടിഎ, ബിവോക്, ഇന്‍റഗ്രേറ്റഡ് പിജി പരീക്ഷകള്‍ ഏപ്രില്‍ 2025/2026 പരീക്ഷകള്‍ മെയ് ഏഴിലേക്ക് മാറ്റി. പുനഃക്രമീകരിച്ച ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി നവംബര്‍ 2025 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എംഎ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം ഡബിള്‍ സ്‌പെഷ്യലൈസേഷന്‍ (ക്രിമിനല്‍ ലോ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ) ഡിസംബര്‍ 2025 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 11 വരെ അപേക്ഷിക്കാം.

 പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2025 പരീക്ഷകളുടെയും ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 മധ്യവേനലവധി

കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകള്‍, പഠനവകുപ്പുകള്‍, സര്‍വകലാശാല സ്റ്റഡി സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ മധ്യവേനലവധി ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ ആയിരിക്കും.