രണ്ടാം സെമസ്റ്റര്‍ എംബിഎ (2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

പരീക്ഷാഫലം

എംകോം (ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ മേഴ്സി ചാന്‍സ്) 2001 അഡ്മിഷനു മുന്‍പുള്ള റെഗുലര്‍, 2002 അഡ്മിഷനു മുന്‍പുള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ ആന്വല്‍ സ്‌കീം ജനുവരി 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

മൂന്നാം സെമസ്റ്റര്‍ ബാച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മന്റ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ബി ആര്‍ക് (2024 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ രണ്ടിന് ആരംഭിക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംഎസ്്്‌സി, എംകോം (പ്രൈവറ്റ് രജിസ്ട്രേഷന്‍) (2024 അഡ്മിഷന്‍ ഇംപ്ൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷകള്‍ക്കു 12 വരെ ഫീസടച്ച് അപേക്ഷിക്കാം. ഫൈനോടെ 13 വരെയും സൂപ്പര്‍ ഫൈനോടെ 14 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബാച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മന്റ് (പുതിയ സ്‌കീം-2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12 മുതല്‍ പാലാ സെന്റ് ജോസഫ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.