മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംറ്റിഎ, എംറ്റിറ്റിഎം, എംഎച്ച്എം, എംഎംഎച്ച് (2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) 18 മുതല്‍ നടക്കും.

എംജി സര്‍വകലാശാല ഷോര്‍ട്ട് ടേം കോഴ്‌സുകള്‍: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

എംജി സര്‍വകലാശാല ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ അപ്പ്രീസിയേഷന്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വീഡിയോ എഡിറ്റിംഗ് (ഫീസ്: 1000), പ്ലാന്റ് പ്രൊപ്പഗേഷന്‍ ടെക്‌നിക്‌സ് ആന്‍ഡ് നഴ്‌സറി മാനേജ്‌മെന്റ് (500), കേക്ക് ഡിസൈനിംഗുമായി ബന്ധപ്പെട്ട ഫ്രോസ്റ്റ് ആന്‍ഡ് ഫ്‌ലോര്‍ (1500), പ്രാക്ടിക്കല്‍ ഇംഗ്ലീഷ് (5000), പൈത്തണ്‍ ജാംഗോ വെബ് ഡെവലപ്‌മെന്റ് (5000) എന്നീ കോഴ്‌സുകളിലാണ് അവസരം. ഓരോ കോഴ്‌സിനും അഞ്ച് ദിവസം മുതല്‍ 120 മണിക്കൂര്‍ വരെയാണ് ദൈര്‍ഘ്യം. താല്പര്യമുള്ളവര്‍ https://forms.gle/PkiHP0PRWBaq6AM47 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. 8078786798, 0481 2733292. ഇമെയില്‍:[email protected].

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

എംജി സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് ഫസ്റ്റ് എയ്ഡ്, മ്യൂസിക് (ലെവല്‍-1) എന്നീ കോഴ്‌സുകളിലാണ് അവസരം.
ബേസിക് ഫസ്റ്റ് എയ്ഡ് കോഴ്‌സിന് പ്ലസ്ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പത്ത് ഞായറാഴ്ചകളിലായി നടത്തുന്ന ഈ കോഴ്‌സിന് 3200 രൂപയാണ് ഫീസ്. മ്യൂസിക് കോഴ്‌സിന് മലയാളം എഴുതാനും വായിക്കാനും അറിയുന്ന 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 20 ഞായറാഴ്ചകളിലായി നടത്തുന്ന ഈ കോഴ്‌സിന് 5200 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി 20ന് വകുപ്പില്‍ എത്തണം. -0481-2733399, 08301000560